ഇടുക്കി മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കുറ്റിയാനി അന്തരിച്ചു

ഇടുക്കി: മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കുറ്റിയാനി അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം പിന്നീട്. തൊടുപുഴ സ്വദേശിയാണ്. ഇടുക്കി ഡി.സി.സിയുടെ പ്രഥമ പ്രസിഡന്റും എ.ഐ.സി.സി മുന്‍ അംഗവുമായിരുന്നു. ഏഴാം കേരള നിയമസഭയില്‍ ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം എം.എല്‍.എ ആയത്. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും എന്‍.സി.പി പിന്തുണയോടെ ലോക്‌സഭയിലേക്ക് സ്വതന്ത്ര …

മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ നാളെ (സെപ്റ്റം.8) മഞ്ചേശ്വരത്ത്; തീര മത്സ്യ ഗ്രാമ പദ്ധതി ഉദ്ഘാടനം 3 മണിക്ക്

മഞ്ചേശ്വരം: പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയനുസരിച്ചു നവീകരിക്കുന്ന സംയോജിത ആധുനിക തീരദേശ മത്സ്യ ഗ്രാമപദ്ധതികളുടെ ഉദ്ഘാടനം നാളെ (സെപ്റ്റം.8)വൈകിട്ട് മൂന്നു മണിക്കു മഞ്ചേശ്വരത്തു മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ നിര്‍വ്വഹിക്കും. മൊബൈല്‍ ഫിഷ് വെന്‍ഡിംഗ് കിയോസ്‌ക്, മൊബൈല്‍ ഫിഷ് പ്രോസസിംഗ് കിയോസ്‌ക് എന്നിവയുടെ വിതരണവും ഒ ബി എം റിപ്പയര്‍ സെന്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എ കെ എം അഷ്‌റഫ് എം എല്‍ എ ആധ്യക്ഷ്യം വഹിക്കും. ജനപ്രതിനിധികളും വകുപ്പു മേധാവികളും പങ്കെടുക്കും. കേന്ദ്ര വിഹിതമായ …

കയ്പമംഗലത്തെ വാഹനാപകടം; വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി ഫോറന്‍സിക്‌ റിപ്പോര്‍ട്ട്

തൃശൂര്‍: ദേശീയപാത കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ എട്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ലഹരി ഉപയോഗം അപകടത്തിന് കാരണമായതായി സൂചന. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ഫോറന്‍സിക്‌ പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്.മരിച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ അമിത വേഗതയില്‍ സഞ്ചരിച്ചിരുന്നുവെന്നാണ് നിഗമനം. കൂടുതല്‍ പരിശോധനയ്ക്കായി രക്തസാംപിളുകള്‍ എറണാകുളം കാക്കനാട്ടെ കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബിലേക്ക് അയച്ചു. മറ്റു രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധിക്കും. രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതുകൊണ്ടുമാത്രം അതാണ് അപകടത്തിന്റെ …

ഉബ്രംഗളയിലെ ദാമോദരന്‍ അന്തരിച്ചു

കാസര്‍കോട്:കുംബഡാജെ, ഉബ്രംഗളയിലെ ദാമോദരന്‍ (64) അന്തരിച്ചു. ഭാര്യ: വസന്തി. മക്കള്‍: ദയാനന്ദന്‍, വിജയകുമാര്‍, രമ്യ. മരുമക്കള്‍:ജയന്‍, അംജു, ഹര്‍ഷ. സഹോദരങ്ങള്‍: ഭട്ട്യ(ബി എസ് എന്‍ എല്‍ മംഗ്‌ളൂരു), ശ്രീധരന്‍, പുഷ്പാവതി, ശാരദ.

ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധന; ടാങ്കര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് 2 പേര്‍ക്ക് ഗുരുതരം

കാസര്‍കോട്: പരിശോധനക്കായി ദേശീയപാതയില്‍ തടഞ്ഞു നിര്‍ത്തിയ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഉപ്പള, കൊടങ്കയിലെ ഹരീഷ് (40), കയ്യാര്‍, ചിപ്പാറിലെ കിരണ്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ (ഞായര്‍) വൈകുന്നേരത്തോടെയാണ് അപകടം. വാമഞ്ചൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിനു മുന്നില്‍ പരിശോധനയ്ക്കായി നിര്‍ത്തിയിട്ടതായിരുന്നു ടാങ്കര്‍ ലോറി. ഇതിനിടയില്‍ തലപ്പാടി ഭാഗത്തു നിന്നും എത്തിയ ബൈക്ക് ടാങ്കറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ കാറിലും ഇടിച്ചാണ് ബൈക്ക് നിയന്ത്രണ വിധേയമായത്.ദേശീയ …

ബാപാലിപ്പൊനത്തെ ബി എസ് സീതിക്കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: ബദിയഡുക്ക, ബാപ്പാലിപ്പൊനത്തെ സമസ്ത പ്രവര്‍ത്തകനും പ്രമുഖ കര്‍ഷകനുമായ ബി എസ് സീതിക്കുഞ്ഞി (86)അന്തരിച്ചു. ഭാര്യ: ആയിശ. മക്കള്‍: മുഹമ്മദ്, ഖാലിദ്, സിദ്ദീഖ്, റസാഖ്, റംസീന, പരേതനായ അബ്ദുല്‍ മജീദ്. മരുമക്കള്‍: റഫീഖ് കൊപ്പ, ഹാജറ, നെജുമുന്നീസ, മിസ്‌രിയ, ബുഷ്‌റ, ബുഷ്‌റ. സഹോദരങ്ങള്‍: ബി എസ് മുഹമ്മദ്, ബീഫാത്തിമ, പരേതരായ അബ്ബാസ്, അബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍, ഖദീജ, ആസിയുമ്മ.

കോണ്‍ഗ്രസ് നേതാവും മുന്‍ ചിറ്റൂര്‍ എംഎല്‍എയുമായ കെ അച്ച്യുതന്‍ അന്തരിച്ചു

പാലക്കാട്: മുന്‍ ചിറ്റൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. അച്യുതന്‍ അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ആലത്തൂരിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.ചിറ്റൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദീര്‍ഘകാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായി പ്രവര്‍ത്തിച്ചു.കര്‍ഷകന്‍, സഹകരണ പ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. തത്തമംഗലം സര്‍വീസ് സഹകരണ …

ലോട്ടറിയില്‍ സമഗ്രമാറ്റം വരുന്നു; സമ്മാനങ്ങള്‍ കൂട്ടും, ഏജന്റുമാരുടെ കമ്മിഷനും വര്‍ധിപ്പിക്കും, കൂടുതല്‍ വിവരങ്ങള്‍ അറിയാം

കൊച്ചി: കേരള ലോട്ടറി മേഖലയില്‍ സമഗ്രമാറ്റം വരുന്നു. ലോട്ടറി ഏജന്റുമാരുടെ കമ്മിഷന്‍ വര്‍ധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമുണ്ട്. രണ്ടുമാസത്തിനകം ഇതിന്റെ രൂപരേഖയാകും. ലോട്ടറി ഏജന്റുമാരുടെ സംഘടനകളും തൊഴിലാളികളും ഉയര്‍ത്തിയ ആവശ്യം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ലോട്ടറിയില്‍ മാറ്റം വരുത്തുന്നത്. നേരത്തേ ലോട്ടറി ഏജന്റുമാരുടെ കമ്മിഷന്‍ തുക 12 ശതമാനമായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ അത് 10 ശതമാനമാക്കി കുറച്ചിരുന്നു. ജി.എസ്.ടി. നിരക്ക് 28-ല്‍നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തിയതോടെയാണിത്. നടന്നു വില്‍പന നടത്തുന്ന സാധാരണ തൊഴിലാളികള്‍ക്ക് ടിക്കറ്റുവിറ്റാല്‍ കിട്ടുന്ന …

ഭവാനിപ്പുഴയോരത്ത് ചാക്കില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടെയും മകളുടേയും; കൊലയ്ക്ക് കാരണമായത് സംശയം, പ്രതിയായ ഭര്‍ത്താവ് ഒളിവില്‍

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചാക്കുകളില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടെയും മകളുടേയുമാണെന്ന് കണ്ടെത്തി. മരിച്ചത് ഇതരസംസ്ഥാന തൊഴിലാളിയും മകളുമാണെന്നാണ് സംശയം. പ്രതിയായ ഭര്‍ത്താവ് സംസ്ഥാനം വിട്ടെന്നാണ് വിവരം. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഇയാള്‍ തോട്ടം തൊഴിലാളിയാണ്. കോട്ടത്തറ ഭാഗത്തെ കടയില്‍നിന്നാണു പ്രതി ചാക്ക് വാങ്ങിയതെന്ന വിവരം ലഭിച്ചിട്ടുണ്ട്. ചാക്കിലെ എഴുത്തുകളില്‍ നിന്നാണ് ഇത് വ്യക്തമായത്. ഞായറാഴ്ച ഉച്ചയോടെ പശുവിനെ മേയ്ക്കാന്‍ പോയവരാണ് ചാക്ക് കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മൃതദേഹങ്ങള്‍ …

പോക്‌സോ കേസ് പിന്‍വലിക്കാത്ത വിരോധം; നായന്മാര്‍മൂലയിലെ കടയില്‍ ജ്യൂസ് കുടിക്കുകയായിരുന്ന 23കാരിയെ കാറില്‍ തട്ടിക്കൊണ്ടു പോയി, 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: പോക്‌സോ കേസ് പിന്‍വലിക്കാത്ത വിരോധത്തിലാണെന്നു പറയുന്നു, യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയതായി പരാതി. പൈക്ക, കുഞ്ഞിപ്പാറ സ്വദേശിനിയായ 23കാരി നല്‍കിയ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ചട്ടഞ്ചാല്‍ സ്വദേശികളായ സാബിദ്, താഹിര്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.വെള്ളിയാഴ്ച രാത്രി പത്തരമണിയോടെ നായന്മാര്‍മൂലയിലാണ് കേസിനാസ്പദമായ സംഭവം. ഒരു ജ്യൂസ് കടയില്‍ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു യുവതി. ഇതിനിടയില്‍ കാറിലെത്തിയ സാബിതും സംഘവും ഗ്ലാസ് കൊണ്ട് യുവതിയുടെ തലക്കടിച്ച ശേഷം കാറില്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് വിദ്യാനഗര്‍ …

സി പി ഐ കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഹോട്ടലില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: സി പി ഐ കുറ്റിക്കോല്‍ ലോക്കല്‍ കമ്മറ്റി അംഗം ഞെരു, ചെറിയകയയിലെ അശോക (49)നെ ഹോട്ടലിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടലില്‍ ചായ കുടിക്കാന്‍ എത്തിയ ആള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.വര്‍ഷങ്ങളായി കുറ്റിക്കോലിലെ പുറമ്പോക്ക് ഭൂമിയില്‍ ചെറിയ രീതിയില്‍ കഞ്ഞിക്കട നടത്തി വരികയായിരുന്നു അശോകന്‍. പതിവ് പോലെ ഇന്ന് (തിങ്കള്‍) രാവിലെ വീട്ടില്‍ നിന്നു കടയിലേയ്ക്ക് പോയതായിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്തതെന്നു വ്യക്തമല്ല.നാടക …

നീലേശ്വരത്ത് നാലുപേരെ കടിച്ച തെരുവ് നായ ചത്ത നിലയില്‍; കടിയേറ്റവര്‍ ചികില്‍സയില്‍, പ്രദേശത്ത് നായ ശല്യം രൂക്ഷമെന്ന് നാട്ടുകാര്‍

കാസര്‍കോട്: നീലേശ്വര നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ നാലുപേരെ കടിച്ച് ഭീതിപരത്തിയ തെരുവ് നായയെ ചത്തനിലയില്‍ കണ്ടെത്തി. നായയുടെ കടിയേറ്റ കരുവാച്ചേരിയിലെ മീന (52) അച്ചാംതുരുത്തിയിലെ ബേബി (50), കോട്ടപ്പുറം ഹൗസ് ബോട്ട് ടെര്‍മിനലിന് സമീപത്തെ പിസി ജോണി (75), രാമരത്തെ സുശീല(59) എന്നിവര്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച വൈകീട്ടാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയ നായയ്ക്ക് പേ ഉണ്ടെന്നാണ് സംശയിക്കുന്നത്. നീലേശ്വരം നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ ആനച്ചാല്‍, കടിഞിമൂല, …

നബിദിനാഘോഷത്തിന് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സും നാട്ടുകാരും, സംഭവം പൈക്ക, ബാലടുക്കയില്‍

കാസര്‍കോട്: നബി ദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ അത് ഭുതകരമായി രക്ഷപ്പെടുത്തി. ഇന്നലെ (ഞായര്‍) രാത്രി പത്തുമണിയോടെയാണ് സംഭവം. ബദിയഡുക്ക. അര്‍ളടുക്ക സ്വദേശിയായ അഫ്രാസ് (16) ആണ് അപകടത്തില്‍പ്പെട്ടത്. ബാലടുക്കയില്‍ നടന്ന നബിദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അഫ്രാസ്. ഇതിനിടയില്‍ സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കൂട്ടുകാര്‍ വിവരം സ്ഥലത്തുണ്ടായിരുന്നവരെ അറിയിച്ചു. ഇതേ തുടര്‍ന്ന് ആള്‍ക്കാർ ഓടിയെത്തി. കൂട്ടത്തില്‍ ഒരാള്‍ കിണറ്റില്‍ …

ആദമിന്റെ സ്വപ്നം പൂവണിയുന്നു; ഉമ്മൻ ചാണ്ടി സ്നേഹവീടിനു തറക്കല്ലിട്ടു

കാസർകോട്:സാമ്പത്തികമായി ഏറെ പ്രയാസം നേരിടുന്ന പൈക്ക ബാലടുക്കയിലെ ആദമിന് അന്തിമയങ്ങാൻ കോൺഗ്രസ്സ് പ്രവർത്തകർ നാട്ടുകാരുടെ സഹകരണത്തോടെ സുരക്ഷിത ഭവനം ഒരുക്കാൻ കൈകോർക്കുന്നു. ഓട്ടീസം ബാധിച്ച തന്റെ മകളുമായി മാറി മാറി വാടക വീടുകളിൽ താമസിച്ചു വന്നിരുന്ന ഹോട്ടൽ ജീവനക്കാരനായ ആദമിന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ കോൺഗ്രസ്‌ പ്രവർത്തകർ ഡി സി സി ജന. സെക്രട്ടറി സി വി ജെയിംസിന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി ഉണ്ടാക്കി,പ്രവർത്തന മാരംഭിച്ചു.ഉമ്മൻ ചാണ്ടി ‘സ്‌നേഹവീട് ‘എന്ന പേരിൽ പണിയുന്ന വീടിനു രാജ്‌മോഹൻ ഉണ്ണിത്താൻ …

അദ്വിയും കുഞ്ഞിക്കുരുവിയും പേരമരവും

പച്ചപ്പട്ടുവിരിച്ച നെല്‍പ്പാടങ്ങളും കുളിര്‍കാറ്റൊഴുകുന്ന കൊച്ചരുവികളും നിറഞ്ഞ മലനിരകളാല്‍ ചുറ്റപ്പെട്ട കൊച്ചുഗ്രാമമുണ്ടായിരുന്നു. നാട്ടുപാതയുടെ ഇരുവശങ്ങളിലും പൂത്തുനില്‍ക്കുന്ന തണല്‍ മരങ്ങളും, പുലര്‍കാലത്തെ മഞ്ഞുതുള്ളികളില്‍ തിളങ്ങുന്ന ചെമ്പരത്തിപ്പൂക്കളുമൊക്കെയായിരുന്നു ആ ഗ്രാമത്തിന്റെ ഭംഗി. കിളികളുടെ പാട്ടും ചിത്രശലഭങ്ങളുടെ നൃത്തവും നിറഞ്ഞ ആ സുന്ദരമായ നാട്ടിലാണ് അദ്വി ഉള്ളത്. തന്റെ നാലാം പിറന്നാളിന് അച്ഛന്‍ സമ്മാനിച്ച കുഞ്ഞു പേരത്തൈ മുറ്റത്തിന്റെ തെക്കേ കോണില്‍ നടുമ്പോള്‍, അദ്വിയുടെ മനസ്സില്‍ വലിയൊരു സ്വപ്നമുണ്ടായിരുന്നു. തണലും, മധുരമുള്ള പഴങ്ങളും തരുന്ന ഒരു വലിയ മരം. ദിവസവും അതിരാവിലെ ഉണര്‍ന്ന് …

കാട്ടുകുളങ്ങര കോരച്ഛൻ വീട് തറവാട്ടിലെ കർത്തമ്പു കാരണവർ അന്തരിച്ചു

കാസർകോട്:മാവുങ്കാൽ ,കാട്ടുകുളങ്ങര കോരച്ഛൻ വീട് തറവാട്ടിലെ കർത്തമ്പു കാരണവർ (90) അന്തരിച്ചു. ഭാര്യ:ദേവകി. മക്കൾ :ശോഭ, രമ, ബാബു, വേണു (കാട്ടുകുളങ്ങര), ഗീത (മണ്ടേങ്ങാനം), മരുമക്കൾ: നാരായണൻ, സജന, നാരായണൻ, രഞ്ജിനി,പരേതനായ രത്നാകരൻ.സഹോദരങ്ങൾ: കൃഷ്ണൻ (കാട്ടുകുളങ്ങര), പരേതരായ വെള്ളച്ചി (അങ്കക്കളരി), ദാമോദരൻ (മുട്ടത്ത്).

പെരിയ, മൂന്നാം കടവില്‍ വീണ്ടും അപകടം; പച്ചക്കറിയുമായെത്തിയ പിക്കപ്പ് ഓവുചാലിലേക്ക് വീണു, വന്‍ ദുരന്തമൊഴിവായത് ഭാഗ്യത്തിന്

കാസര്‍കോട്: പെരിയ, മൂന്നാംകടവില്‍ വീണ്ടും വാഹനാപകടം. സുള്ള്യയില്‍ നിന്നു പച്ചക്കറികളുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാംകടവ് പാലം കഴിഞ്ഞു കയറ്റം കയറുന്നതിനിടയില്‍ പിക്കപ്പ് പിന്നോട്ട് നീങ്ങി ഓവുചാലിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പിക്കപ്പിന്റെ ടയര്‍ ഓവുചാലില്‍ തട്ടി നിന്നില്ലായിരുന്നുവെങ്കില്‍ വലിയ താഴ്ചയിലേക്ക് പതിച്ച് വന്‍ അപകടം ഉണ്ടാകുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.മൂന്നാം കടവ് കയറ്റം സ്ഥിരം അപകടമേഖലയാണ്. ഇത് വരെ ഉണ്ടായ അപകടങ്ങളില്‍ ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് …

സി പി എം നേതാവും പനത്തടി, കിനാനൂർ- കരിന്തളം പഞ്ചായത്തുകളിലെ മുൻ അംഗവുമായിരുന്ന കെ ശ്രീധരൻ അന്തരിച്ചു, അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

പാണത്തൂർ: സി പി എം നേതാവും പനത്തടി, കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ മുൻ അംഗവുമായിരുന്നപാണത്തൂർ നെല്ലിക്കുന്ന് സ്വദേശിയും നിലവിൽ ചോയ്യങ്കോട് താമസക്കാരനുമായ ശ്രീധരൻ (48) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.രോഗം കൂടുതലായതിനാൽ തിങ്കളാഴ്ച രാവിലെ ചോയ്യങ്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ട് പോകവേ മരണപ്പെട്ടു.ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നാട്ടുകാർ സമിതി രൂപീകരിച്ചു പ്രവർത്തിച്ചുവന്നിരുന്നു. രണ്ടുതവണ പനത്തടി പഞ്ചായത്തിലും ഒരുതവണ കരിന്തളം പഞ്ചായത്തിലും മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. സി പിഎം നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, പാണത്തൂർ …