ലോട്ടറിയില്‍ സമഗ്രമാറ്റം വരുന്നു; സമ്മാനങ്ങള്‍ കൂട്ടും, ഏജന്റുമാരുടെ കമ്മിഷനും വര്‍ധിപ്പിക്കും, കൂടുതല്‍ വിവരങ്ങള്‍ അറിയാം

കൊച്ചി: കേരള ലോട്ടറി മേഖലയില്‍ സമഗ്രമാറ്റം വരുന്നു. ലോട്ടറി ഏജന്റുമാരുടെ കമ്മിഷന്‍ വര്‍ധിപ്പിക്കാനും സമ്മാനങ്ങളുടെ എണ്ണം കൂട്ടാനും ലക്ഷ്യമുണ്ട്. രണ്ടുമാസത്തിനകം ഇതിന്റെ രൂപരേഖയാകും. ലോട്ടറി ഏജന്റുമാരുടെ സംഘടനകളും തൊഴിലാളികളും ഉയര്‍ത്തിയ ആവശ്യം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ ലോട്ടറിയില്‍ മാറ്റം വരുത്തുന്നത്. നേരത്തേ ലോട്ടറി ഏജന്റുമാരുടെ കമ്മിഷന്‍ തുക 12 ശതമാനമായിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ അത് 10 ശതമാനമാക്കി കുറച്ചിരുന്നു. ജി.എസ്.ടി. നിരക്ക് 28-ല്‍നിന്ന് 40 ശതമാനമാക്കി ഉയര്‍ത്തിയതോടെയാണിത്. നടന്നു വില്‍പന നടത്തുന്ന സാധാരണ തൊഴിലാളികള്‍ക്ക് ടിക്കറ്റുവിറ്റാല്‍ കിട്ടുന്ന തുകയും ആറുരൂപയിലേക്ക് താഴ്ന്നിരുന്നു. 5000, 2000, 1000 തുടങ്ങിയ ചെറിയ സമ്മാനങ്ങളുടെ എണ്ണം ഉയര്‍ത്തണമെന്ന ആവശ്യവും അറിയിച്ചിരുന്നു. നിലവില്‍ ഒരു ലോട്ടറിയുടെ നറുക്കെടുപ്പിലേക്ക് 12 സീരിസുകളിലായി ഒരുകോടി എട്ടുലക്ഷം ടിക്കറ്റാണ് അച്ചടിക്കുന്നത്. സീരിയലുകളുടെ എണ്ണം കൂട്ടി
ഒമ്പതുലക്ഷം ടിക്കറ്റുകള്‍വരെ അധികമായി അച്ചടിക്കാമെന്ന നിര്‍ദേശമാണ് പരിഗണനയിലുള്ളത്.
ലോട്ടറി ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന മെഷീനുകളിലും മാറ്റം വരുത്തണമെന്നു സംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. അതിലും മാറ്റമുണ്ടാകുമെന്നാണ് വിവരം. അതേസമയം ടിക്കറ്റിന്റെ വില വര്‍ധിച്ചില്ലെന്നും സൂചനയുണ്ട്. സംഘടനകളുമായി കൂടുതല്‍ചര്‍ച്ചകള്‍ നടത്തിയ ശേഷമേ അന്തിമഘടനയ്ക്ക് രൂപം കൊടുക്കയുള്ളൂ എന്നാണ് സംസ്ഥാന ലോട്ടറി ഓഫീസില്‍നിന്ന് ലഭിക്കുന്ന വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page