കാസര്‍കോട്: സി പി ഐ കുറ്റിക്കോല്‍ ലോക്കല്‍ കമ്മറ്റി അംഗം ഞെരു, ചെറിയകയയിലെ അശോക (49)നെ ഹോട്ടലിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടലില്‍ ചായ കുടിക്കാന്‍ എത്തിയ ആള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ താഴെ ഇറക്കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വര്‍ഷങ്ങളായി കുറ്റിക്കോലിലെ പുറമ്പോക്ക് ഭൂമിയില്‍ ചെറിയ രീതിയില്‍ കഞ്ഞിക്കട നടത്തി വരികയായിരുന്നു അശോകന്‍. പതിവ് പോലെ ഇന്ന് (തിങ്കള്‍) രാവിലെ വീട്ടില്‍ നിന്നു കടയിലേയ്ക്ക് പോയതായിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്തതെന്നു വ്യക്തമല്ല.
നാടക നടനും കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവവുമായിരുന്ന അശോകന്റെ ആകസ്മിക വിടവാങ്ങല്‍ നാടിനെ കണ്ണീരിലാഴ്ത്തി. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: നാരായണി. ഭാര്യ: സജിത (പിഗ്മി കലക്ഷൻ ഏജന്റ്).മക്കള്‍: ഉത്തര (വിദ്യാര്‍ത്ഥിനി കുറ്റിക്കോല്‍ ഗവ. ഹൈസ്‌കൂള്‍), അക്ഷര( എ യു പി സ്‌കൂള്‍ കുറ്റിക്കോല്‍). സഹോദരങ്ങള്‍: എ ടി വിജയന്‍, രമണി, ബേബി.







