നബിദിനാഘോഷത്തിന് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സും നാട്ടുകാരും, സംഭവം പൈക്ക, ബാലടുക്കയില്‍

കാസര്‍കോട്: നബി ദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു. കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ അത് ഭുതകരമായി രക്ഷപ്പെടുത്തി. ഇന്നലെ (ഞായര്‍) രാത്രി പത്തുമണിയോടെയാണ് സംഭവം. ബദിയഡുക്ക. അര്‍ളടുക്ക സ്വദേശിയായ അഫ്രാസ് (16) ആണ് അപകടത്തില്‍പ്പെട്ടത്. ബാലടുക്കയില്‍ നടന്ന നബിദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അഫ്രാസ്. ഇതിനിടയില്‍ സമീപത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കൂട്ടുകാര്‍ വിവരം സ്ഥലത്തുണ്ടായിരുന്നവരെ അറിയിച്ചു. ഇതേ തുടര്‍ന്ന് ആള്‍ക്കാർ ഓടിയെത്തി. കൂട്ടത്തില്‍ ഒരാള്‍ കിണറ്റില്‍ ഇറങ്ങി കുട്ടിയെ കയറില്‍ പിടിച്ചു നിര്‍ത്തി. ഇതിനിടയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് അഫ്രാസിനെ രക്ഷപ്പെടുത്തിയത്. വീഴ്ചയില്‍ കാലിന് സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page