സി പി എം നേതാവും പനത്തടി, കിനാനൂർ- കരിന്തളം പഞ്ചായത്തുകളിലെ മുൻ അംഗവുമായിരുന്ന കെ ശ്രീധരൻ അന്തരിച്ചു, അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

പാണത്തൂർ: സി പി എം നേതാവും പനത്തടി, കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ മുൻ അംഗവുമായിരുന്ന
പാണത്തൂർ നെല്ലിക്കുന്ന് സ്വദേശിയും നിലവിൽ ചോയ്യങ്കോട് താമസക്കാരനുമായ ശ്രീധരൻ (48) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
രോഗം കൂടുതലായതിനാൽ തിങ്കളാഴ്ച രാവിലെ ചോയ്യങ്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ട് പോകവേ മരണപ്പെട്ടു.
ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നാട്ടുകാർ സമിതി രൂപീകരിച്ചു പ്രവർത്തിച്ചുവന്നിരുന്നു. രണ്ടുതവണ പനത്തടി പഞ്ചായത്തിലും ഒരുതവണ കരിന്തളം പഞ്ചായത്തിലും മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. സി പിഎം നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, പാണത്തൂർ ലോക്കൽ കമ്മറ്റി അംഗം, ഏകെ എസ് വില്ലേജ് സെക്രട്ടറി ഏരിയാ ക്കമ്മറ്റിയംഗം, ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ചോയ്യം കോട് യൂണിറ്റ് സെക്രട്ടറി, ഡിവിഷൻ കമ്മറ്റി സെക്രട്ടറി, നീലേശ്വരം ഏരിയാവൈസ് പ്രസിഡണ്ട്, സി ഐ ടി യു കിനാനൂർ-കരിന്തളം പഞ്ചായത്ത് കമ്മറ്റിയംഗം എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുനിത. മക്കൾ: ആമേഘ്. ആരാധ്യ. കരുണാകരന്റെയും സുമിത്രയുടെയും മകനാണ്. സഹോദരിമാർ: നാരായണി, രോഹിണി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page