മഞ്ചേശ്വരം: പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയനുസരിച്ചു നവീകരിക്കുന്ന സംയോജിത ആധുനിക തീരദേശ മത്സ്യ ഗ്രാമപദ്ധതികളുടെ ഉദ്ഘാടനം നാളെ (സെപ്റ്റം.8)വൈകിട്ട് മൂന്നു മണിക്കു മഞ്ചേശ്വരത്തു മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ നിര്‍വ്വഹിക്കും. മൊബൈല്‍ ഫിഷ് വെന്‍ഡിംഗ് കിയോസ്‌ക്, മൊബൈല്‍ ഫിഷ് പ്രോസസിംഗ് കിയോസ്‌ക് എന്നിവയുടെ വിതരണവും ഒ ബി എം റിപ്പയര്‍ സെന്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. എ കെ എം അഷ്‌റഫ് എം എല്‍ എ ആധ്യക്ഷ്യം വഹിക്കും. ജനപ്രതിനിധികളും വകുപ്പു മേധാവികളും പങ്കെടുക്കും. കേന്ദ്ര വിഹിതമായ 3.73 കോടി രൂപയും സംസ്ഥാന വിഹിതമായ 3.31 കോടി രൂപയും ചെലവഴിച്ചാണ് ഷിറിയ, ബങ്കര മഞ്ചേശ്വരം മേഖലകളില്‍ പദ്ധതി നടപ്പാക്കുന്നത്.







