കാസര്‍കോട്: പരിശോധനക്കായി ദേശീയപാതയില്‍ തടഞ്ഞു നിര്‍ത്തിയ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ഉപ്പള, കൊടങ്കയിലെ ഹരീഷ് (40), കയ്യാര്‍, ചിപ്പാറിലെ കിരണ്‍ (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ (ഞായര്‍) വൈകുന്നേരത്തോടെയാണ് അപകടം. വാമഞ്ചൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിനു മുന്നില്‍ പരിശോധനയ്ക്കായി നിര്‍ത്തിയിട്ടതായിരുന്നു ടാങ്കര്‍ ലോറി. ഇതിനിടയില്‍ തലപ്പാടി ഭാഗത്തു നിന്നും എത്തിയ ബൈക്ക് ടാങ്കറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ കാറിലും ഇടിച്ചാണ് ബൈക്ക് നിയന്ത്രണ വിധേയമായത്.
ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തുന്നതാണ് അപകടത്തിന് ഇടയാക്കുന്നതെന്നു യാത്രക്കാർ പരാതിപ്പെടുന്നു. എക്‌സൈസ് പരിശോധനക്കായി ഉചിതമായ സ്ഥലം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.







