അദ്വിയും കുഞ്ഞിക്കുരുവിയും പേരമരവും

പച്ചപ്പട്ടുവിരിച്ച നെല്‍പ്പാടങ്ങളും കുളിര്‍കാറ്റൊഴുകുന്ന കൊച്ചരുവികളും നിറഞ്ഞ മലനിരകളാല്‍ ചുറ്റപ്പെട്ട കൊച്ചുഗ്രാമമുണ്ടായിരുന്നു. നാട്ടുപാതയുടെ ഇരുവശങ്ങളിലും പൂത്തുനില്‍ക്കുന്ന തണല്‍ മരങ്ങളും, പുലര്‍കാലത്തെ മഞ്ഞുതുള്ളികളില്‍ തിളങ്ങുന്ന ചെമ്പരത്തിപ്പൂക്കളുമൊക്കെയായിരുന്നു ആ ഗ്രാമത്തിന്റെ ഭംഗി. കിളികളുടെ പാട്ടും ചിത്രശലഭങ്ങളുടെ നൃത്തവും നിറഞ്ഞ ആ സുന്ദരമായ നാട്ടിലാണ് അദ്വി ഉള്ളത്. തന്റെ നാലാം പിറന്നാളിന് അച്ഛന്‍ സമ്മാനിച്ച കുഞ്ഞു പേരത്തൈ മുറ്റത്തിന്റെ തെക്കേ കോണില്‍ നടുമ്പോള്‍, അദ്വിയുടെ മനസ്സില്‍ വലിയൊരു സ്വപ്നമുണ്ടായിരുന്നു. തണലും, മധുരമുള്ള പഴങ്ങളും തരുന്ന ഒരു വലിയ മരം. ദിവസവും അതിരാവിലെ ഉണര്‍ന്ന് …

കാട്ടുകുളങ്ങര കോരച്ഛൻ വീട് തറവാട്ടിലെ കർത്തമ്പു കാരണവർ അന്തരിച്ചു

കാസർകോട്:മാവുങ്കാൽ ,കാട്ടുകുളങ്ങര കോരച്ഛൻ വീട് തറവാട്ടിലെ കർത്തമ്പു കാരണവർ (90) അന്തരിച്ചു. ഭാര്യ:ദേവകി. മക്കൾ :ശോഭ, രമ, ബാബു, വേണു (കാട്ടുകുളങ്ങര), ഗീത (മണ്ടേങ്ങാനം), മരുമക്കൾ: നാരായണൻ, സജന, നാരായണൻ, രഞ്ജിനി,പരേതനായ രത്നാകരൻ.സഹോദരങ്ങൾ: കൃഷ്ണൻ (കാട്ടുകുളങ്ങര), പരേതരായ വെള്ളച്ചി (അങ്കക്കളരി), ദാമോദരൻ (മുട്ടത്ത്).

പെരിയ, മൂന്നാം കടവില്‍ വീണ്ടും അപകടം; പച്ചക്കറിയുമായെത്തിയ പിക്കപ്പ് ഓവുചാലിലേക്ക് വീണു, വന്‍ ദുരന്തമൊഴിവായത് ഭാഗ്യത്തിന്

കാസര്‍കോട്: പെരിയ, മൂന്നാംകടവില്‍ വീണ്ടും വാഹനാപകടം. സുള്ള്യയില്‍ നിന്നു പച്ചക്കറികളുമായി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തില്‍പ്പെട്ടത്. മൂന്നാംകടവ് പാലം കഴിഞ്ഞു കയറ്റം കയറുന്നതിനിടയില്‍ പിക്കപ്പ് പിന്നോട്ട് നീങ്ങി ഓവുചാലിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പിക്കപ്പിന്റെ ടയര്‍ ഓവുചാലില്‍ തട്ടി നിന്നില്ലായിരുന്നുവെങ്കില്‍ വലിയ താഴ്ചയിലേക്ക് പതിച്ച് വന്‍ അപകടം ഉണ്ടാകുമായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.മൂന്നാം കടവ് കയറ്റം സ്ഥിരം അപകടമേഖലയാണ്. ഇത് വരെ ഉണ്ടായ അപകടങ്ങളില്‍ ഏഴു പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് …

സി പി എം നേതാവും പനത്തടി, കിനാനൂർ- കരിന്തളം പഞ്ചായത്തുകളിലെ മുൻ അംഗവുമായിരുന്ന കെ ശ്രീധരൻ അന്തരിച്ചു, അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു

പാണത്തൂർ: സി പി എം നേതാവും പനത്തടി, കിനാനൂർ കരിന്തളം പഞ്ചായത്തുകളിലെ മുൻ അംഗവുമായിരുന്നപാണത്തൂർ നെല്ലിക്കുന്ന് സ്വദേശിയും നിലവിൽ ചോയ്യങ്കോട് താമസക്കാരനുമായ ശ്രീധരൻ (48) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.രോഗം കൂടുതലായതിനാൽ തിങ്കളാഴ്ച രാവിലെ ചോയ്യങ്കോട്ടെ സ്വകാര്യാശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് കൊണ്ട് പോകവേ മരണപ്പെട്ടു.ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നാട്ടുകാർ സമിതി രൂപീകരിച്ചു പ്രവർത്തിച്ചുവന്നിരുന്നു. രണ്ടുതവണ പനത്തടി പഞ്ചായത്തിലും ഒരുതവണ കരിന്തളം പഞ്ചായത്തിലും മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. സി പിഎം നെല്ലിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, പാണത്തൂർ …

സംവിധായകൻ ആർ. ശരത് അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകൻ ആർ. ശരത് അന്തരിച്ചു. 63വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സായാഹ്നം, ശീലാബതി, സ്വയംപറുദീസ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു തുടങ്ങിയ പ്രശസ്തമായ ചിത്രങ്ങളുടെ സംവിധായകനാണ്. അദ്ദേഹത്തിന്റെ ‘സായാഹ്നം’ എന്ന ചിത്രം വിവിധ വിഭാഗങ്ങളിലായി ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരു ഡോക്യുമെന്ററി സംവിധായകനായിട്ടാണ് സിനിമാ ജീവിതത്തിന് ശരത് തുടക്കം കുറിച്ചത്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. സാംസ്കാരിക വകുപ്പിന് കീഴിൽ എം.പി.സി.സി ഡയറക്ടറായും ഭാരത് ഭവൻ …

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശിനി ദേവികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല; ജപ്പാനിൽ തന്നെ സംസ്കരിക്കും

കണ്ണൂർ: ജപ്പാനിലെ ഗിഫുവിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി ദേവികയുടെ മൃതദേഹം ജപ്പാനിൽ തന്നെ സംസ്കരിക്കും. ഈ മാസം രണ്ടിന് രാത്രി പത്തരയോടെയാണ് ഗിഫുവിൽ കണ്ണൂർ ഇരിക്കൂർ പടിയൂർ സ്വദേശിനിയായ ദേവികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചിന്നി ചിതറിയ നിലയിലായിരുന്നു. യുവതി ജീവനൊടുക്കയതാണെന്നാണ് പ്രാഥമിക നിഗമം. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ആറുമാസം മുമ്പാണ് ജപ്പാനിൽ നഴ്സിങ് കെയർ വിസയിൽ എത്തിയത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കുടുംബം …

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് വർദ്ധിക്കും. താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. അതേസയമം ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.ഞായറാഴ്ച സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ചൂട് പുനലൂരില്‍ രേഖപ്പെടുത്തി. 4.4 ഡിഗ്രി കൂടുതലാണിത്. കോട്ടയം 35, തൃശൂര്‍, പാലക്കാട് 34.3 എന്നിവിടങ്ങളിലും കൂടുതല്‍ ചൂട് അനുഭവപ്പെട്ടു.ഉയർന്ന ചൂട് സൂര്യാഘാതം, …

അഭിനയത്തിന്റെ മെഗാവിസ്‌മയം മമ്മൂട്ടിക്ക്‌ ഇന്ന്‌ 75, പിറന്നാൾ സമ്മാനമായി രണ്ടു ചിത്രങ്ങൾ

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ 75-ാം പിറന്നാൾ ആണിന്ന്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സഹപ്രവർത്തകരും ആരാധകരും. അഞ്ചു പതിറ്റാണ്ടിലേറെ അഭിനയരംഗത്ത്‌ സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്‌’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. എന്നാല്‍ അതിലും പ്രധാനമാണ് അദ്ദേഹത്തിനു അഭിനയത്തോടുള്ള ആര്‍ജ്ജവം.സിനിമാസ്വാദകർക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകർച്ചകൾ. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. ഒരേ സിനിമയിൽ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകർച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് …

ഇന്നത്തെ പ്രധാന വാർത്തകൾ

​പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം .​ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ യു.എസും ഇറാനും പരസ്പരം ആക്രമണം ശക്തമാക്കി. കടലിലെ സംഘർഷങ്ങളിൽ നിരവധി എണ്ണ ടാങ്കറുകൾ തകർക്കപ്പെട്ടു. ​ഇറാന്റെ മുന്നറിയിപ്പ്: തങ്ങളുടെ രാജ്യത്തിനെതിരെ വീണ്ടും ആക്രമണമുണ്ടായാൽ അതിശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ​റഷ്യ – യുക്രെയ്ൻ യുദ്ധം​താൽക്കാലിക വെടിനിർത്തൽ: യു.എസ് പ്രതിനിധികൾ മോസ്കോയിലെത്തിയതിന് പിന്നാലെ യുക്രെയ്നെതിരായ ആക്രമണം മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഉത്തരവിട്ടു. ഐക്യരാഷ്ട്രസഭ പുതിയ ലോക ഭൂപട …