കാസര്‍കോട്: പോക്‌സോ കേസ് പിന്‍വലിക്കാത്ത വിരോധത്തിലാണെന്നു പറയുന്നു, യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയതായി പരാതി. പൈക്ക, കുഞ്ഞിപ്പാറ സ്വദേശിനിയായ 23കാരി നല്‍കിയ പരാതിയില്‍ മൂന്നു പേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. ചട്ടഞ്ചാല്‍ സ്വദേശികളായ സാബിദ്, താഹിര്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച രാത്രി പത്തരമണിയോടെ നായന്മാര്‍മൂലയിലാണ് കേസിനാസ്പദമായ സംഭവം. ഒരു ജ്യൂസ് കടയില്‍ ജ്യൂസ് കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു യുവതി. ഇതിനിടയില്‍ കാറിലെത്തിയ സാബിതും സംഘവും ഗ്ലാസ് കൊണ്ട് യുവതിയുടെ തലക്കടിച്ച ശേഷം കാറില്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







