ആദമിന്റെ സ്വപ്നം പൂവണിയുന്നു; ഉമ്മൻ ചാണ്ടി സ്നേഹവീടിനു തറക്കല്ലിട്ടു

കാസർകോട്:സാമ്പത്തികമായി ഏറെ പ്രയാസം നേരിടുന്ന പൈക്ക ബാലടുക്കയിലെ ആദമിന് അന്തിമയങ്ങാൻ കോൺഗ്രസ്സ് പ്രവർത്തകർ നാട്ടുകാരുടെ സഹകരണത്തോടെ സുരക്ഷിത ഭവനം ഒരുക്കാൻ കൈകോർക്കുന്നു.

ഓട്ടീസം ബാധിച്ച തന്റെ മകളുമായി മാറി മാറി വാടക വീടുകളിൽ താമസിച്ചു വന്നിരുന്ന ഹോട്ടൽ ജീവനക്കാരനായ ആദമിന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ കോൺഗ്രസ്‌ പ്രവർത്തകർ ഡി സി സി ജന. സെക്രട്ടറി സി വി ജെയിംസിന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി ഉണ്ടാക്കി,പ്രവർത്തന മാരംഭിച്ചു.
ഉമ്മൻ ചാണ്ടി ‘സ്‌നേഹവീട് ‘എന്ന പേരിൽ പണിയുന്ന വീടിനു രാജ്‌മോഹൻ ഉണ്ണിത്താൻ എം പി തറക്കല്ലിട്ടു.

ഡി സി സി ജന സെക്രട്ടറി സി വി ജെയിംസ് അധ്യക്ഷത വഹിച്ചു.
ചെങ്കളാ പഞ്ചായത്ത്‌ പ്രസിഡന്റ് വസന്തൻ അജക്കോട്, സ്ഥിരം സമിതി അധ്യക്ഷ ഇ ശാന്തകുമാരി, മെമ്പർ ഇബ്രാഹിം കൊയർകൊച്ചി, സലീം എടനീർ, സുരേഷ് കുമാർ പാടി, ഖാൻ പൈക്ക, എം പുരുഷോത്തമൻ നായർ, ഷാഫി ചൂരിപ്പള്ളം, ബി രാധാകൃഷ്ണ നായക്ക്,
ഉമേഷ്‌ എടനീർ, കെ കുഞ്ഞികൃഷ്ണൻ നായർ,കെ എൻ അബ്ദുള്ള,
പി വി മല്ലിക,പ്രശാന്ത് എതിർത്തോട് സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page