ഇടുക്കി മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കുറ്റിയാനി അന്തരിച്ചു

ഇടുക്കി: മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കുറ്റിയാനി അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം പിന്നീട്. തൊടുപുഴ സ്വദേശിയാണ്. ഇടുക്കി ഡി.സി.സിയുടെ പ്രഥമ പ്രസിഡന്റും എ.ഐ.സി.സി മുന്‍ അംഗവുമായിരുന്നു. ഏഴാം കേരള നിയമസഭയില്‍ ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം എം.എല്‍.എ ആയത്. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും എന്‍.സി.പി പിന്തുണയോടെ ലോക്‌സഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിക്കു പുറത്തുപോയ ഇദ്ദേഹം 2022 ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, മാര്‍ക്കറ്റ് ചെയര്‍മാന്‍, നാഫെഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page