തൊടുപുഴയില്‍ കെട്ടിടം തകര്‍ന്ന് വീണ് രണ്ടുതൊഴിലാളികള്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

തൊടുപുഴ: കെട്ടിടം തകര്‍ന്ന് വീണ് രണ്ടുതൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്ക്. കോതമംഗലം മാവിനപ്പള്ളി സ്വദേശികളായ അനൂപ്, ജോയി എന്നീ തൊഴിലാളികളാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് തൊടുപുഴ മുതലക്കോടത്ത് ആണ് അപകടം നടന്നത്. പഴയകെട്ടിടം പൊളിക്കുന്നതിനിടയിലാണ് സണ്‍ഷേഡിന്റെ ഭാഗവും സ്ലാബുകളുമാണ് തകര്‍ന്ന് വീണത്. തകര്‍ന്നുവീണ കോണ്‍ക്രീറ്റ് സ്ലാബിനടിയില്‍ പെട്ട ആളുകളാണ് മരിച്ചത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
തൊടുപുഴ അഗ്നി രക്ഷ സേന എത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൃദ്ധരായ പുരോഹിതന്മാരെ താമസിപ്പിക്കുന്ന സാന്‍ജോ ഹോം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയില്‍ നിന്നു മടങ്ങുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവം കുണ്ടാംകുഴിയില്‍, അക്രമിയുടെ ചിത്രം സിസിടിവിയില്‍, പൊലീസ് അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page