കാസര്‍കോട്: കേരള സ്റ്റേറ്റ് ലൈബ്രേറിയന്‍സ് യൂണിയന്‍ കാസര്‍കോട് താലൂക്കിന്റെ നേതൃത്വത്തില്‍ ലൈബ്രേറിയന്‍സ് സംഗമം നടത്തി. കാറഡുക്ക ഇ എം എസ് ലൈബ്രറിയില്‍ നടന്ന പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി
പി.ദാമോദരന്‍ ഉത്ഘാടനം ചെയ്തു.താലൂക്ക് സെക്രട്ടറി രാധ ബേഡകം സ്വാഗതം പറഞ്ഞു.പി. വി ശ്രീലേഖ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉഷ, ഇ എം എസ് ലൈബ്രറി പ്രസിഡന്റ് ഉഷ, സെക്രട്ടറി ഡോ. അനില്‍ കുമാര്‍ സംസാരിച്ചു. പ്രമീള നന്ദി പറഞ്ഞു.തുടര്‍ന്നു കലാ പരിപാടികളും സദ്യയും നടന്നു.







