കാസർകോട്: തെന്നിന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ ജാമിഅ സഅദിയ്യ ക്യാമ്പസില്‍ പുതുക്കിപ്പണിത ‘ജാമിഉ ഹബീബ് ഉസ്മാന്‍’ ഗ്രാന്റ് മസ്ജിദ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ വഖ്ഫ് കര്‍മ്മം നിര്‍വ്വിഹിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ബുഖാരി പ്രാര്‍ത്ഥന നടത്തി. സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി മെമന്റോ സമര്‍പ്പിച്ചു. എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തി. കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ എകെഎം അഷ്ഫ് എംഎല്‍എ, മുഹമ്മദ് അലി ഹബീബ് ഉസ്മാന്‍, ഹബീബ് അഹ്‌മദ് ഉസ്മാന്‍ മുഖ്യാതിഥികളായിരുന്നു. സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരം, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ മശ്ഹൂദ് അല്‍ബുഖാരി, സയ്യിദ് ജുനൈദ് അല്‍ബുഖാരി മാട്ടൂല്‍, സയ്യിദ് ഷാഫി തങ്ങള്‍ ബാഅലവി വളപട്ടണം, കെ.കെ ഹുസൈന്‍ ബാഖവി, ഹകീം കുന്നില്‍, പികെ ഫൈസല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി സ്വാഗതവും സിപി അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് നടന്ന സൗഹൃദ സംഗമം വൈസ് പ്രസിഡന്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷതയില്‍ എംഎല്‍എ മാരായ കെ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷണല്‍ സെക്രട്ടറി ഹമീദ് പരപ്പ വിഷയാവതരണം നടത്തി.







