കാസര്‍കോട്: ഉദുമ, ബാര, മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്‌മകലശ മഹോത്സവവും ആറാട്ട് മഹോത്സവവും 2027 ഏപ്രില്‍ 17 മുതല്‍ 19 വരെ വിവിധ പരിപാടികളോട് നടക്കും. ആഘോഷത്തിനുള്ള ലോഗോ ക്ഷണിച്ചു. സൃഷ്ടികള്‍ 17ന് മുമ്പ് 9447362025 എന്ന നമ്പറില്‍ അയക്കണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.







