ഒരുമിച്ചു താമസം ; ഇരുവരും അവിവാഹിതർ; മരണവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ : സഹോദരന്മാരുടെ മരണത്തിനും വേർപെടുത്താനാവാത്ത ആത്മബന്ധത്തിന്റെ തീരാ വ്യഥയിൽ ഉബ്രoഗള

ബദിയഡുക്ക: നെഞ്ചു വേദനയെത്തുടർന്നു ആശുപത്രിയിലേക്കു കൊണ്ടു പോയ സഹോദരൻ മരി ച്ചെന്നറിഞ്ഞു അനന്തരകർമ്മങ്ങൾക്കുള്ള നിർദ്ദേശം ബന്ധുക്കൾക്കു നൽകിക്കൊണ്ടിരുന്ന അനുജൻ പെട്ടെന്നനുഭവപ്പെട്ട നെഞ്ചു വേദനയെത്തുടർന്നു ആശുപത്രിയിലേക്കു കൊണ്ടു പോവു ന്നതിനിടയിൽ മണി ക്കൂറുകളുടെ വ്യത്യാസത്തിൽ നെഞ്ചുവേദന മൂലം തന്നെ മരിച്ചു.ഒരുമിച്ച് താമസിക്കുകയും, ഇരുവരും അവിവാഹിതരായി തുടരുകയും, ഇരുവരും മണി ക്കൂറിന്റെ വ്യത്യാസത്തിൽനെഞ്ചുവേദന മൂലം മരണപ്പെടുകയും ചെയ്ത സഹോദരബന്ധത്തിന്റെ ദൃഢത നാട്ടുകാരെ നൊമ്പരപ്പെടുത്തുന്നു. ഉബ്രംഗള മഹാദേവ പാർവതി ക്ഷേത്രത്തിനടുത്തെ കർഷകൻ രാമകൃഷ്ണ ഭട്ട് (70), ഇളയ സഹോദരൻകേശവഭട്ട്(66) എന്നിവരാണ് രണ്ടു മണിക്കൂർ വ്യത്യാസത്തിൽ ഹൃദ്രോഗം മൂലം മരിച്ചത്. കേശവ ഭട്ട് ക്ഷേത്രം തന്ത്രിയാണ്. നേരത്തെ ബി.ജെ.പി.യുടെ സജീവ പ്രവർത്തകനായിരുന്നു. ഉബ്രoഗളയിലെ പരേതനായ വെങ്കട്രമണ ഭട്ടിന്റെ മക്കളാണ് ഇവർ. മാതാവ് നേരത്തെ മരണപ്പെട്ടിരുന്നു. സഹോദരൻ സുബ്രായ ഭട്ട്.ഒരു സഹോദരിയുമുണ്ട്. പോസ്റ്റ് മോർട്ടം ഉച്ചയോടെ ജനറൽ ആശുപത്രിയിൽ നടന്നു.ഇന്നലെ രാത്രി ഏഴു മണിയോടെയാണ് രാമകൃഷ്ണഭട്ടിനു നെഞ്ചു വേദന അനുഭവപ്പെട്ടത്. ബന്ധുക്കൾ ഉടൻ മുള്ളേരിയയിലെ സ്വകാര്യാശുപത്രിയി ലേക്കു കൊണ്ടു പോയെങ്കിലും മരണപ്പെടുക യായിരുന്നു. മൃതദേഹം നായന്മാർ മൂല സഹകരണാശുപത്രിയിൽ സൂക്ഷിച്ചു. സഹോദരന്റെ മരണ വിവരമറിഞ്ഞ അനുജൻ കേശവ ഭട്ട് സംസ്ക്കാരത്തിനുള്ള ക്രമീകരണങ്ങൾ ബന്ധുക്കളുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ തനിക്കും നെഞ്ചുവേദന അനുഭവപ്പെടുന്നതായി ബന്ധുക്കളെ അറിയിച്ചു. അവർ ഉടൻ അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിക്കു വച്ചു മരണപ്പെട്ടു.മരണത്തിനും വേർപെടുത്താൻ കഴിയാത്ത സഹോദരന്മാരുടെ ആത്മബന്ധത്തിൽ ബന്ധുക്കളും നാട്ടുകാരും പറഞ്ഞറിയിക്കാനാവാത്ത നോവ് അനുഭവിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി
Scroll to top

You cannot copy content of this page