സംസ്ഥാന കർഷകതിലകം അവാർഡ് ജേതാവിന് നാടിൻ്റെ സ്‌നേഹാദരവ്

കാസർകോട്:മികച്ച വനിതാകർഷകയ്ക്കുള്ള കർഷക തിലകം അവാർഡ് നേടിയ
മീങ്ങോത്ത് കൊച്ചിരവളപ്പിലെ കെ.സാവിത്രിക്ക് നാടിൻ്റെ സ്നേഹാദരവ്.
കോൺഗ്രസ് കാലിയടുക്കം യൂണിറ്റ് കമ്മിറ്റിയും ജവഹർ പുരുഷ സ്വയം സഹായ സംഘവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കാലിയടുക്കം ഇന്ദിര ഭവനിൽ ഡിസിസി ജനറൽ സെക്രട്ടറി ധന്യസുരേഷ് ഉദ്ഘാടനം ചെയ്തു.
ജവഹർ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ സ്നേഹോപഹാരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു പത്മനാഭൻ സമ്മാനിച്ചു.
പുല്ലൂർ പെരിയ പഞ്ചായത്ത് അംഗം എ.വേണു അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു.
യൂണിറ്റ് പ്രസിഡണ്ട് മധുസൂദനൻ ഒറുംകുണ്ട് അധ്യക്ഷത വഹിച്ചു.
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഭാസ്ക്കരൻ മഠത്തിൽ, ശശിധരൻ തന്നിത്തോട്, ഇപി.മോഹനൻ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി സി.രാജേഷ് സ്വാഗതവും അനുരാജ് നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page