കുന്നംകുളത്ത് കുഞ്ഞടക്കം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍; മദ്യലഹരിയിലാണ് യുവാവ് കാര്‍ ഓടിച്ചതെന്ന് പൊലീസ്

തൃശൂര്‍: കുന്നംകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ കാര്‍ ഡ്രൈവര്‍ പിടിയില്‍. അര്‍ത്താറ്റ് സ്വദേശി ബെന്‍ എബി(31) ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. അപകട ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കാര്‍ ഓടിക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നു ഇയാള്‍. കാറില്‍ അപകട സമയത്ത് നാലുപേരാണ് ഉണ്ടായിരുന്നത്. രണ്ടുപേര്‍ റിമാന്‍ഡില്‍ ആണ്. ശനിയാഴ്ച രാത്രി 11 മണിയോട് കൂടിയായിരുന്നു നാടിനെ നടുക്കിയ അപകടം. എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഷിഫ്‌ന ഇവരുടെ മകന്‍ മൂന്നു വയസുകാരനായ മകന്‍ എമില്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഫോണ്‍ ചെയ്യാന്‍ വേണ്ടി വഴിയരികില്‍ നിര്‍ത്തിയപ്പോഴാണ് അമിത വേഗതയില്‍ എത്തിയ കാര്‍ ഇവരെ ഇടിച്ച് തെറിപ്പിച്ചത്. സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ബൈക്ക് ഇടിച്ചു കയറി.
മൂന്നു വയസ്സുള്ള കുഞ്ഞും മാതാപിതാക്കളുമാണ് അപകടത്തില്‍ മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പിറകില്‍ മദ്യലഹരിയില്‍ എത്തിയ സംഘം കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മൂന്ന് പേരുടെയും മരണം സംഭവിച്ചിരുന്നു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ചത്തെ അവധിയ്ക്കാണ് മുനീര്‍ നാട്ടിലെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാമഞ്ചൂർ ദേശീയ പാതയിൽ പരിശോധനയ്ക്കായി നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്കു പിന്നില്‍ ബൈക്കിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മരിച്ചു, സുഹൃത്തിനെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റി
Scroll to top

You cannot copy content of this page