കാസർകോട്: ഷിറിയ പുഴയിൽ റെയ്ഡിന് എത്തിയ കോസ്റ്റൽ പൊലീസിനെ കണ്ട് മണൽക്കടത്തുകാർ തോണി ഉപേക്ഷിച്ച് പുഴയിൽ ചാടി. രണ്ടുപേർ രക്ഷപ്പെട്ടു. ഒരാളെ കാണാതായി. ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിമി(26)നെയാണ് കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വിവരത്തെ തുടർന്ന് നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു.







