കാസർകോട് : നഗര സഭയിൽ അഴിമതി ഭരണം നഗരവാസികളെ ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ചു ബി.ജെ.പി. പന്തം കൊളുത്തി പ്രകടനം നടത്തി. വികസന മുരടിപ്പ്,തകർന്ന റോഡുകൾ ,കത്താത്ത വഴി വിളക്കുകൾ ,ജനകീയ പ്രശ്നങ്ങളോടുള്ള അവഗണന എന്നിവക്കെതിരെ ബിജെപി കാസർകോട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പന്തം കൊളുത്തി പ്രകടനം നടത്തിയതു് .കറന്തക്കാട്ടുനിന്ന് ആരംഭിച്ച പ്രകടനം മുൻസിപ്പൽ ഓഫീസ് മുന്നിൽ സമാപിച്ചു.നേതാക്കളായ ഗുരുപ്രസാദ് പ്രഭു , വരപ്രസാദ് കോട്ടക്കണി , രവീന്ദ്ര പൂജാരി, ശരത് അണങ്ങൂർ ,വീണ അരുൺ ഷെട്ടി , ശരത് അമൈ ,റാം മോഹൻ , കെ.ചേതൻ , കെ.ആർ,ഹരീഷ് . ഉമ കടപ്പുറം, ബിജെപി നഗര സഭ അംഗങ്ങൾ നേതൃത്വം നൽകി. ജനകീയ പ്രശ്നങ്ങളിൽ നിന്നു മുഖം തിരിക്കാനാണ് ഭരണകക്ഷിയുടെ നീക്കമെങ്കിൽ അതിരൂക്ഷമായ ജനകീയ പ്രക്ഷോഭമാരംഭിക്കുമെന്നു ബി.ജെ.പി. മുന്നറിയിച്ചു.







