തെരുവ് വിളക്കുകളുടെ തകരാറ് പരിഹരിക്കവേ മാൻലിഫ്റ്റ് കേടായി; അടുക്കത്ത് ബയലിലെ 13 മീറ്റർ ഉയരത്തിലുള്ള ലിഫ്റ്റിൽ കുടുങ്ങിയ തൊഴിലാളികൾക്ക് ഫയർഫോഴ്സ് രക്ഷകരായി

കാസർകോട്: അടുക്കത്ത് ബയലിലെ ദേശീയപാതയിൽ തെരുവുവിളക്കുകളുടെ തകരാറുകൾ പരിഹരിക്കുന്നതിനിടെ മാൻലിഫ്റ്റ് കേടായി. രണ്ട് തൊഴിലാളികൾ 13 മീറ്റർ ഉയരത്തിലുള്ള ലിഫ്റ്റിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി ഇവരെ താഴെ ഇറക്കി. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. തെരുവ് വിളക്കുകളുടെ തകരാറുകൾ പരിഹരിക്കാൻ മാൻ ലിഫ്റ്റിൽ കയറിയതായിരുന്നു തൊഴിലാളികളായ അശോക് (50), ശിവപ്രസാദ് (40) എന്നിവർ. മാൻലിഫ്റ്റിന്റെ ഹൈഡ്രോളിക് സംവിധാനം തരാറിലായതോടെ തൊഴിലാളികൾ താഴെയിറങ്ങാൻ ആവാതെ 13 മീറ്റർ ഉയരമുള്ള ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം ഇവർ ലിഫ്റ്റിൽ കുടുങ്ങി. …

ബേഡകം കൊല്ലംപണയിലെ എം ബാലകൃഷ്ണൻ അന്തരിച്ചു

കാസർകോട്: ബേഡകം കൊല്ലംപണയിലെ എം ബാലകൃഷ്ണൻ(63) അന്തരിച്ചു. സിപിഐ ബേഡകം മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇയാളെ കൊല്ലംപണയിലെ കോഴിഫാമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ മുത്തു മണിയാണിയുടെയും എം.കാർത്യായനിയുടെയും മകനാണ്. ഭാര്യ: പി തമ്പായി. മക്കൾ: പി ബബിത, സജിത, വിജിത്ത്. മരുമക്കൾ: സന്തോഷ് (തച്ചങ്ങാട് അരവത്ത്), ജഗന്നാഥൻ ( അത്തനടി, പാണ്ടി).

ഹൃദയാഘാതം; കാഞ്ഞങ്ങാട് മുട്ടുന്തല സ്വദേശി ഹാരിസ് കുവൈറ്റിൽ അന്തരിച്ചു, കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായിരുന്നു

കാസർകോട്: ഹൃദയാഘാതം മൂലം കാഞ്ഞങ്ങാട് കൊളവയൽ മുട്ടുന്തല സ്വദേശി കുവൈറ്റിൽ മരിച്ചു. ഹാരിസ് മുട്ടുന്തല (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജോലിസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കുവൈറ്റ് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ആറുമാസം മുമ്പ് നാട്ടിൽ വന്ന് കുവൈറ്റിലേക്ക് തിരിച്ചുപോയിരുന്നു. കുവൈത്തിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഹാരിസ്. കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായിരുന്നു. കാസർകോട് ജില്ല അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് …

നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ ലക്ഷ്മി വുഡ് ഇൻഡസ്ട്രീസ് ഉടമ വി.വി.കുഞ്ഞമ്പു അന്തരിച്ചു

നീലേശ്വരം: മാർക്കറ്റ് ജങ്ഷനിലെ ലക്ഷ്മി വുഡ് ഇൻഡസ്ട്രീസ് ഉടമ വി.വി.കുഞ്ഞമ്പു (96) അന്തരിച്ചു. നീലേശ്വരം മർച്ചന്റ്‌സ് അസോസിയേഷൻ ഖജാൻജി, ഭഗവതി ഫൗണ്ടേഷൻ രക്ഷാധികാരി, ലോറി ഓണേഴ്‌സ് അസോസിയേഷൻ ഖജാൻജി, ടിമ്പർ അസോസിയേഷൻ ഖജാൻജി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ കെ. രാധ. മക്കൾ: ഡോ. വി.വി.രാധാകൃഷ്ണൻ (പരിയാരം മെഡിക്കൽ കോളേജ്), രാജ്മോഹനൻ (പൗർണിമ മെഡിക്കൽസ്, നീലേശ്വരം), പ്രേമലത, മധുസൂദനൻ (റിട്ട. ആർടിഒ), രേണുക (കൊച്ചി), ഹരീഷ് (സ്വപ്ന എന്റർപ്രൈസസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ഡോ. സുമംഗലി (പരിയാരം …

തച്ചങ്ങാട്ട് ബൈക്കപകടം; കരുവാക്കോട് സ്വദേശി മരിച്ചു

കാസർകോട്:ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തച്ചങ്ങാട്ട് ഉണ്ടായ ബൈക്കപകടത്തിൽ ഗൃഹനാഥൻ മരിച്ചു. കരുവാക്കോട്ടെ പരേതനായ കോരന്റെ മകൻ ധനജ്ഞയൻ ( 62 ) ആണ് മരിച്ചത്. ഇന്നു വൈകുന്നേരം തച്ചങ്ങാട് ഗവ.ഹൈസ്ക്കൂളിനു സമീപത്തുള്ള ഇന്ദിരാഭവന് മുന്നിലാണ് അപകടം. ഇവിടെ പുതുതായി ഹോട്ടൽ ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു ധനജ്ഞയൻ . ഇതുമായി ബന്ധപ്പെട്ട ജോലിക്കിടയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്നു ധനജ്ഞയൻ . ഇതിനിടയിലെത്തിയ ബൈക്കിടിച്ചാണ് അപകടം ഉണ്ടായത് . ഗുരുതരമായി പരിക്കേറ്റ ധനജ്ഞയനെ ഉടൻ കാസർകോട്ടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. …

കാസർകോട് നഗരസഭയിലെ അടിസ്ഥാന ജനകീയ പ്രശ്നങ്ങൾ പരിഹരിക്കണം: ബിജെപി കൗൺസിലർമാർ മന്ത്രിക്ക്നിവേദനം നൽകി

കാസർകോട്: നഗരസഭാ പരിധിയിലെ ഡ്രെയിനേജ് തകരാറുകൾ, മാലിന്യ നിർമാർജന പ്രശ്നങ്ങൾ, തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ, മാലിന്യം എന്നിവ ഉടൻ പരിഹരിക്കണമെന്ന് നഗരസഭയിലെ ബിജെപി കൗൺസിലർമാർ മന്ത്രി കെ എം ഷാജിക്ക് നിവേദനം നൽകി.നഗരത്തിൽ കാര്യക്ഷമമായ ഡ്രെയിനേജ്, മാലിന്യ സംസ്കരണ പ്ലാന്റുകൾ ഇല്ലാത്തത് ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രധാന വാണിജ്യ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ എന്നിവ സംസ്കരിക്കാത്ത മലിനജലം നേരിട്ട് തുറന്ന ഓടകളിലേക്ക് ഒഴുക്കിവിടുന്നത് ജലാശയങ്ങൾ മലിനമാകുന്നതിന് കാരണമാകുന്നു.*പ്രധാന പ്രശ്നങ്ങളും ആവശ്യങ്ങളും:*ജലാശയങ്ങളുടെ മലിനീകരണം : …

ബൈക്ക് ഇലക്ട്രിക് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

കരിന്തളം: ബൈക്ക് ഇലക്ട്രിക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കരിന്തളം ബാങ്കിന് സമീപം രാവിലെ ഉണ്ടായ അപകടത്തിൽനീലേശ്വരം ഭാഗത്തുനിന്ന് കാലിച്ചാമരം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എൽ 79 ബി 1966 നമ്പർ ഇലക്ട്രിക് സ്കൂട്ടറിൽ എതിർദിശയിൽ നിന്ന് എത്തിയ കെ എൽ 10 ബി എഫ് 4317 നമ്പർ ബൈക്ക് ഇടിക്കുകയായിരുന്നു.സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കാലിച്ചാനടുക്കത്തെ ജിജിയുടെ ഭാര്യ ബൂഡ്ലി മത്തായി (46) ക്ക്അകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ ചായ്യോത്തെ ആശുപത്രിയിൽ …

ചെന്നൈ-മംഗ്ളൂരു എക്‌സ്പ്രസില്‍ കടത്തി കൊണ്ടുവന്ന 19 കിലോ കഞ്ചാവുമായി യുവതി പിടിയില്‍

കോഴിക്കോട്: ചെന്നൈ – മംഗ്ളൂരു എക്‌സ് പ്രസില്‍ കടത്തികൊണ്ടുവന്ന 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ നോര്‍ത്ത് പര്‍ഹാനാസ് സ്വദേശിനി മിനോതി ബര്‍ദാരി (32)യെയാണ് ആര്‍ പി എഫും റെയില്‍വെ പൊലീസും ചേര്‍ന്ന് പിടികൂടിയത്.രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പാക്കറ്റുകളിലാക്കി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.ഒഡീഷയിലെ ഗ്രഹാം പുരയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് യുവതി പൊലീസിനു മൊഴി നല്‍കിയത്.ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് 18 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശികളായ …

ഹോട്ടലിനു മുകളില്‍ നിന്നു ചാടി യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആള്‍ പൊലീസ് നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലത്തു ഹോട്ടലിനു മുകളില്‍ നിന്നു ചാടി യുവതി മരിച്ചു. ചേര്‍ത്തല കണിച്ചുകുളങ്ങരയിലെ വിഷ്ണുനിവാസില്‍ നാഗപ്പന്റെ മകന്‍ വൃന്ദ (27)യാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശി പൊലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ 20 മുതല്‍ സംഭവമുണ്ടായ ഹോട്ടലില്‍ താമസക്കാരനാണ്. കുറേക്കാലമായി ഇരുവരും ഒരുമിച്ചായിരുന്നു താമസമെന്നു പറയുന്നു. മുറിയില്‍ നിന്നു ആത്മഹത്യാ കുറിപ്പു കണ്ടെത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

പെരിയ, ചെര്‍ക്കാപ്പാറയിലെ ജുമൈനയെ കാണാതായി; ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: പെരിയ , ചെര്‍ക്കാപ്പാറയിൽ യുവഭര്‍തൃമതിയെ കാണാതായതായി പരാതി. അജ്‌നാസ് മന്‍സിലിലെ ജുമൈന (21)യെയാണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇന്നലെ (ശനി) വൈകുന്നേരം മൂന്നു മണിയോടെ വീട്ടില്‍ നിന്നു ഇറങ്ങിപ്പോയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

17കാരിയെയും കൂട്ടി കാറില്‍ ചുറ്റിക്കറങ്ങി; 17 കാരനെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു

കാസര്‍കോട്: 17 കാരിയെയും കൊണ്ട് കാറില്‍ ചുറ്റിക്കറങ്ങിയെന്ന പരാതിയില്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രാവിലെ വീട്ടില്‍ നിന്നു പോയ പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. പിന്നീട് വീട്ടിലെത്തിയപ്പോൾഎവിടെ പോയതാണെന്നു വീട്ടുകാർ ചോദിച്ചപ്പോഴാണ് സുഹൃത്തിനൊപ്പം കറങ്ങാന്‍ പോയതായണെന്നു മറുപടി നല്‍കിയതെന്നു പറയുന്നു.ഇതില്‍ പന്തികേടു തോന്നിയ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഡോ: എം. പി. പരമേശ്വരൻ കേരളീയ സമൂഹത്തെ പരിവർത്തനപ്പെടുത്തിയ മഹാ ദാർശനികൻ: അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ.

കാഞ്ഞങ്ങാട് : കേരളീയ സമൂഹത്തെ ആഴത്തിൽ സ്വാധീനിക്കുകയും പരിവർത്തനത്തിന് ദിശാബോധം നൽകുകയും ചെയ്ത മഹാനായ ദാർശനികനും പ്രയോക്താവുമായിരുന്നു ഡോ. എം. പി. പരമേശ്വരനെന്ന് അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ,പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. എം. പി. പരമേശ്വരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഏത് സങ്കീർണമായ ആശയവും ഏറ്റവും സാധാരണക്കാരന് പോലും മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിക്കുന്നതായിരുന്നു എം. പി. പരമേശ്വരന്റെ സവിശേഷ ശൈലി – പള്ളിക്കാപ്പിൽ പറഞ്ഞു. …

കാട്ടു പന്നിയിടിച്ച് കാർ തകർന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ബിരിക്കുളം: കാട്ടു പന്നികൾ വാഹനത്തിന് കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ബിരിക്കുളം കരിയാംകൊടലിലെ എ.കെ. സന്തോഷിന്റെ കെ എൽ 64 ജി 9430 കാർ ആണ് അപകടത്തിൽപ്പെട്ടത്.കരിയാംകൊടലിനും പുലിയാംകുളത്തിനും ഇടയിലെ പഞ്ഞിക്കുന്ന് കയറ്റത്തിൽ ഞായറാഴ്ച പത്ത് മണിയോടെയാണ് സംഭവം. മൂന്ന് പന്നികൾ വാഹനത്തിന് കുറുകെ ചാടുകയായിരുന്നു. പന്നികളിലൊന്ന് കാറിൽ ഇടിച്ചതിനെ തുടർന്ന് വാഹനത്തിന് സാരമായ കേടുപാടു സംഭവിച്ചു.റോഡിന്റെ ഇരുവശങ്ങളിലും കുഴികളും വീതി കുറവുമുള്ള ഭാഗത്താണ് അപകടം നടന്നത്. സന്തോഷിന്റെ മനസ്സാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് …

പുല്ലരിയാന്‍ പോയ യുവാവ് പയസ്വിനി പുഴയില്‍ മരിച്ച നിലയില്‍

സുള്ള്യ: രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിനെ പയസ്വിനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യ, ആലട്ടി, കുഡ്കുളി സ്വദേശിയായ ഗിരീഷ് (35) ആണ് മരിച്ചത്. പുല്ലരിയാന്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയശേഷം ഇയാൾ തിരിച്ചെത്തിയിരുന്നില്ല.അന്വേഷണത്തിൽ ഗിരീഷിന്റെ കുടയും കത്തിയും പയസ്വിനി പുഴക്കരയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും പയസ്വിനി പുഴയില്‍ നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.

പൊട്ടിവീണ വൈദ്യുതി കമ്പി വില്ലനായി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മലപ്പുറം: പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം, കരുവാരക്കുണ്ട്, ആനപ്പാറ സ്വദേശി സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. ഇന്ന് (ഞായര്‍) രാവിലെയാണ് സംഭവം. വഴിയില്‍ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയില്‍ നിന്നു അബദ്ധത്തില്‍ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

നെല്ലിക്കുന്നിലെ കെ.ഭവാനി അന്തരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന്, ഭവാനി നിലയത്തില്‍ പരേതനായ കെ. ദാമോദരന്റെ ഭാര്യ ഭവാനി (50) അന്തരിച്ചു. മക്കള്‍: ചിത്തരഞ്ജന്‍, ശോഭ, കിഷോര്‍, അനില്‍, സുനില്‍, പ്രവീണ്‍. മരുമക്കള്‍: സുരേഷ് മടപ്പുര(റിട്ട. എഡ്യൂക്കേഷന്‍ ഓഫീസ്), സുധ, വിനയ, സുഷ്മ, നിഷ, ശരണ്യ. സഹോദരങ്ങള്‍: പരേതരായ സുന്ദര, രാഘവ, ദേവകി. സംസ്‌ക്കാരം നാളെ രാവിലെ ഒന്‍പതിന് പള്ളം പൊതുശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍: മധൂര്‍, പട്‌ളക്കുന്നില്‍ എം ഡി എം എ യുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വിദ്യാനഗര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ഹിദായത്ത് നഗര്‍, സ്വദേശിയും പട്‌ള, കുന്നിലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ പി.അസ്മയില്‍ (41) ആണ് വിദ്യാനഗര്‍ എസ് ഐ വിജയന്‍ മേലത്തിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നു 2.11 ഗ്രാം എം ഡി എം എ പിടികൂടിയതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആറേ മുക്കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. എസ് ഐ വിജയന്‍ മേലത്ത് ,എ …

ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലനവും ആരംഭിക്കുന്നു

കാസർകോട് : മുൻ മന്ത്രി ചെർക്കളം അബ്ദുള്ള സ്മാരക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലന കേന്ദ്രവും ആരംഭിക്കാൻ തീരുമാനിച്ചതായി ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ നാസർ ചെർക്കളവും ജനറൽ സെക്രട്ടറി ബി അഷ്റഫും അറിയിച്ചു.മേൽപറമ്പിൽ ചേർന്ന കേന്ദ്ര കമ്മറ്റിയുടെ ആദ്യ യോഗമാണ് സർക്കാർ അംഗീഗരത്തോടെയുള്ള പുതിയ സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ ആൻഡ് സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ തീരുമാനിച്ചത്. മുഹമ്മദ് അബ്ദുൾ ഖാദർ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം …