കാസർകോട്: ഹൃദയാഘാതം മൂലം കാഞ്ഞങ്ങാട് കൊളവയൽ മുട്ടുന്തല സ്വദേശി കുവൈറ്റിൽ മരിച്ചു. ഹാരിസ് മുട്ടുന്തല (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജോലിസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കുവൈറ്റ് ഫർവാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ആറുമാസം മുമ്പ് നാട്ടിൽ വന്ന് കുവൈറ്റിലേക്ക് തിരിച്ചുപോയിരുന്നു. കുവൈത്തിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഹാരിസ്. കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റായിരുന്നു. കാസർകോട് ജില്ല അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് സഥാനവും വഹിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ കുവൈത്ത് കെ.എം.സി.സി ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. മുട്ടുന്തലയിലെ അബ്ദുല്ലയുടെയും ആസ്യയുടെയും മകനാണ് ഹാരിസ്. ഭാര്യ: ജസീല മറിയം (ബേക്കൽ).മക്കൾ: അൻഫ, ഹാഷിർ, ഹയാൻ, ഹസീം.







