നീലേശ്വരം മാർക്കറ്റ് ജങ്ഷനിലെ ലക്ഷ്മി വുഡ് ഇൻഡസ്ട്രീസ് ഉടമ വി.വി.കുഞ്ഞമ്പു അന്തരിച്ചു

നീലേശ്വരം: മാർക്കറ്റ് ജങ്ഷനിലെ ലക്ഷ്മി വുഡ് ഇൻഡസ്ട്രീസ് ഉടമ വി.വി.കുഞ്ഞമ്പു (96) അന്തരിച്ചു. നീലേശ്വരം മർച്ചന്റ്‌സ് അസോസിയേഷൻ ഖജാൻജി, ഭഗവതി ഫൗണ്ടേഷൻ രക്ഷാധികാരി, ലോറി ഓണേഴ്‌സ് അസോസിയേഷൻ ഖജാൻജി, ടിമ്പർ അസോസിയേഷൻ ഖജാൻജി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ കെ. രാധ. മക്കൾ: ഡോ. വി.വി.രാധാകൃഷ്ണൻ (പരിയാരം മെഡിക്കൽ കോളേജ്), രാജ്മോഹനൻ (പൗർണിമ മെഡിക്കൽസ്, നീലേശ്വരം), പ്രേമലത, മധുസൂദനൻ (റിട്ട. ആർടിഒ), രേണുക (കൊച്ചി), ഹരീഷ് (സ്വപ്ന എന്റർപ്രൈസസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ഡോ. സുമംഗലി (പരിയാരം മെഡിക്കൽ കോളേജ്), സിമി (സൂര്യ എന്റർപ്രൈസസ് കാഞ്ഞങ്ങാട്), ബാലൻ (റിട്ട. ആർടിഒ, കാഞ്ഞങ്ങാട്), ദീപ്തി (അദ്ധ്യാപിക, ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ, കണ്ണൂർ), ശ്രീധരൻ (റിട്ട. ജോ.രജിസ്ട്രാർ, ഇഗ്നോ), സിന്ധു (അദ്ധ്യാപിക, എസ്എൻടിടിഐ പടന്നക്കാട്). സഹോദരങ്ങൾ: വി.വി.കുഞ്ഞിക്കൃഷ്ണൻ (റിട്ട. പ്രധാനാധ്യാപകൻ), വി.വി.കുഞ്ഞിരാമൻ, വി.വി.പത്മനാഭൻ, വി.വി.ബാലകൃഷ്ണൻ (റിട്ട. ഡപ്യൂട്ടി തഹസിൽദാർ), വി.വി.വിലാസിനി, പരേതരായ വി.വി.ജാനകി, വി.വി. നാരായണൻ, വി.വി.രാഘവൻ, വി.വി.കുമാരൻ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സമുദായ ശ്മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page