മലപ്പുറം: പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പുറം, കരുവാരക്കുണ്ട്, ആനപ്പാറ സ്വദേശി സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്. ഇന്ന് (ഞായര്‍) രാവിലെയാണ് സംഭവം. വഴിയില്‍ പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയില്‍ നിന്നു അബദ്ധത്തില്‍ വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.








