തെരുവ് വിളക്കുകളുടെ തകരാറ് പരിഹരിക്കവേ മാൻലിഫ്റ്റ് കേടായി; അടുക്കത്ത് ബയലിലെ 13 മീറ്റർ ഉയരത്തിലുള്ള ലിഫ്റ്റിൽ കുടുങ്ങിയ തൊഴിലാളികൾക്ക് ഫയർഫോഴ്സ് രക്ഷകരായി

കാസർകോട്: അടുക്കത്ത് ബയലിലെ ദേശീയപാതയിൽ തെരുവുവിളക്കുകളുടെ തകരാറുകൾ പരിഹരിക്കുന്നതിനിടെ മാൻലിഫ്റ്റ് കേടായി. രണ്ട് തൊഴിലാളികൾ 13 മീറ്റർ ഉയരത്തിലുള്ള ലിഫ്റ്റിൽ കുടുങ്ങി. ഫയർഫോഴ്സ് എത്തി ഇവരെ താഴെ ഇറക്കി. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. തെരുവ് വിളക്കുകളുടെ തകരാറുകൾ പരിഹരിക്കാൻ മാൻ ലിഫ്റ്റിൽ കയറിയതായിരുന്നു തൊഴിലാളികളായ അശോക് (50), ശിവപ്രസാദ് (40) എന്നിവർ. മാൻലിഫ്റ്റിന്റെ ഹൈഡ്രോളിക് സംവിധാനം തരാറിലായതോടെ തൊഴിലാളികൾ താഴെയിറങ്ങാൻ ആവാതെ 13 മീറ്റർ ഉയരമുള്ള ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം ഇവർ ലിഫ്റ്റിൽ കുടുങ്ങി. ഒടുവിൽ കാസർകോട് അഗ്നി രക്ഷാ നിലത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഡോ. കെ ഹർഷയുടെ നേതൃത്വത്തിലുള്ള സേന സ്ഥലത്തെത്തി. വലിയ ഏണി ഉപയോഗിച്ച് തൊഴിലാളികളെ പരിക്കുകളില്ലാതെ സുരക്ഷിതമായി താഴെയിറക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page