ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലനവും ആരംഭിക്കുന്നു

കാസർകോട് : മുൻ മന്ത്രി ചെർക്കളം അബ്ദുള്ള സ്മാരക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനവും തൊഴിൽ പരിശീലന കേന്ദ്രവും ആരംഭിക്കാൻ തീരുമാനിച്ചതായി ചെർക്കളം അബ്ദുല്ല ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ നാസർ ചെർക്കളവും ജനറൽ സെക്രട്ടറി ബി അഷ്റഫും അറിയിച്ചു.
മേൽപറമ്പിൽ ചേർന്ന കേന്ദ്ര കമ്മറ്റിയുടെ ആദ്യ യോഗമാണ് സർക്കാർ അംഗീഗരത്തോടെയുള്ള പുതിയ സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ ആൻഡ് സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാൻ തീരുമാനിച്ചത്. 
മുഹമ്മദ് അബ്ദുൾ ഖാദർ ചെമ്പിരിക്ക ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം അദ്ധ്യക്ഷം വഹിച്ചു.
ജനറൽ സെക്രട്ടറി ബി.അഷ്റഫ് സ്വാഗതം പറഞ്ഞു. ട്രഷറർ അഷ്റഫ് മവ്വൽ, വൈസ് ചെയർമാൻമാരായ സെഡ് എ മൊഗ്രാൽ, അബ്ദുൾഖാദർ ഹാജി ആദൂർ, സിഎച്ച് ബടക്കേക്കര, സെക്രട്ടറിമാരായ കബീർ ചെർക്കളം, സാബിറ എവറസ്റ്റ്, ശരീഫ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page