കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വിദ്യാനഗര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ഹിദായത്ത് നഗര്‍, സ്വദേശിയും പട്‌ള, കുന്നിലില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ പി.അസ്മയില്‍ (41) ആണ് വിദ്യാനഗര്‍ എസ് ഐ വിജയന്‍ മേലത്തിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നു 2.11 ഗ്രാം എം ഡി എം എ പിടികൂടിയതായി പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ആറേ മുക്കാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. എസ് ഐ വിജയന്‍ മേലത്ത് ,എ എസ് ഐ നാരായണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജയ് വില്‍സണ്‍, ഹരീഷ് എന്നിവര്‍ ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പട്‌ള കുന്നിലില്‍ എത്തിയത്. പൊലീസ് വാഹനം കണ്ട് സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അസ്മയിലിനെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോഴാണ് എം ഡി എം എ കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.







