സുള്ള്യ: രണ്ടു ദിവസം മുമ്പ് കാണാതായ യുവാവിനെ പയസ്വിനി പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യ, ആലട്ടി, കുഡ്കുളി സ്വദേശിയായ ഗിരീഷ് (35) ആണ് മരിച്ചത്. പുല്ലരിയാന്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയശേഷം ഇയാൾ തിരിച്ചെത്തിയിരുന്നില്ല.അന്വേഷണത്തിൽ ഗിരീഷിന്റെ കുടയും കത്തിയും പയസ്വിനി പുഴക്കരയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും പയസ്വിനി പുഴയില്‍ നടത്തിയ തെരച്ചിലിനിടയിലാണ് മൃതദേഹം ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.








