ചെമ്പ്രകാനത്തെ പൊട്ടക്കിണറ്റിൽ വീണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയ 14 കാരൻ ചികിത്സക്കിടെ മരിച്ചു
കാസര്‍കോട്: പൊട്ടക്കിണറ്റിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 കാരൻ മരണത്തിന് കീഴടങ്ങി. കൊടക്കാട് ആനിക്കാടി സ്വദേശി സനൂപ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് കുട്ടി കിണറ്റിൽ വീണത്. ചെമ്പ്രകാനത്ത് നടന്ന ഓണാഘോഷ പരിപാടിക്കെത്തിയതായിരുന്നു സനൂപും കൂട്ടുകാരും. പരിപാടി നടന്നു കൊണ്ടിരിക്കെ കൂട്ടുകാരോടൊപ്പം മൂത്രമൊഴിക്കാന്‍ പോയപ്പോഴാണ് ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ അബദ്ധത്തിൽ വീണത്. നാട്ടുകാർ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ കരയ്ക്കു കയറ്റാന്‍ കഴിഞ്ഞില്ല. ഒടുവിൽ ചീമേനിയിൽ നിന്ന് ഫയർഫോഴ്സ് എത്തി കുട്ടിയെ കരക്ക് എത്തിച്ചു. തുടർന്ന് സിപിആർ നൽകി …