കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട്ടെ യുവതി മരിച്ചു. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാവി സ്റ്റീഫന്റെ ഭാര്യ മൂരിക്കുന്നേല്‍ സോണിയ ജോണ്‍ (36)ആണ് മരിച്ചത്. അസുഖം മൂലം ഏറെനാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ശനി വൈകീട്ട് മൂന്നിനു കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ നടക്കും. പയ്യാവൂര്‍ വാക്കച്ചാലില്‍ ജോണ്‍-ജെസി ദമ്പതികളുടെ മകളാണ്. മക്കള്‍: ലിസ ഗ്രേസ്, മിഷേല്‍ മറിയം. സഹോദരങ്ങള്‍: ജസ്റ്റിന്‍ (മംഗളുരു), ജെയിന്‍ (ഓസ്ട്രേലിയ).







