കാസർകോട്: കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. രാജസ്ഥാൻ , ജയ്പൂർ സ്വദേശിയായ അൽ ഫയാസ് ഖാൻ (23) ആണ് മരിച്ചത്. ഇന്ന് (വെള്ളി) വൈകുന്നേരം എരിയാൽ, ഉജീർക്ക ര കുളത്തിലാണ് അപകടം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽ മുങ്ങിതാഴുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.







