ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു

കാസര്‍കോട്: ആമസോണ്‍ കമ്പനിയുടെ മാനേജറുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. പടന്ന ഓരി മുക്ക് സ്വദേശിയുടെ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പി മുഹമ്മദ് അഷ്‌റഫി(69)ന്റെ മൊബൈലില്‍ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈമാസം 20 നാണ് സംഭവം നടന്നത്. ഫോണിലൂടെ പരിചയപ്പെട്ട ഒരാള്‍ ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്‌സാപ്പില്‍ മെസേജ് അയച്ചു തുടങ്ങുകയായിരുന്നു. വിശ്വാസ്യത വരുത്തിയ ശേഷം പരാതിക്കാരന്റെ മൊബൈലില്‍ വ്യാജ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ഇതുവഴി ഒ.ടി.പിയും ബാങ്ക് …

തളങ്കരയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവാക്കളെ ആക്രമിച്ചു; 5 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കാര്‍ തടഞ്ഞു നിര്‍ത്തി യുവാക്കളെ ആക്രമിച്ചതായി പരാതി.ഉളിയത്തടുക്ക, എസ് പി നഗറിലെ മുഹമ്മദ് അസറുദ്ദീ(29)ന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. അമ്പി, തമ്പി, മഷൂദ്, ആരിഫ്, ജാഷിം പള്ളം എന്നിവര്‍ക്കെതിരെയാണ് കേസ്. അക്രമത്തില്‍ പരാതിക്കാരനെ കൂടാതെ കസബ വില്ലേജിലെ അബ്ദുല്‍ കൗഫ്, ചെങ്കളയിലെ അബ്ദുല്‍ റഹ്‌മാന്‍, കസബയിലെ അനസ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി 11.30 മണിയോടെ തളങ്കര പടിഞ്ഞാറിലാണ് കേസിനാസ്പദമായ സംഭവം. കാര്‍ തടഞ്ഞു നിര്‍ത്തിയ സംഘം മുഹമ്മദ് അസറുദ്ദീന്റെ സുഹൃത്തായ …

ഇന്ന് ഗുരുദേവ ജയന്തി; സംസ്ഥാനത്ത് വിപുലമായ ചടങ്ങുകള്‍

കാസര്‍കോട്: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. ഗുരുവിന്റെ വയല്‍വാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചെമ്പഴന്തി ഗുരുകുലത്തില്‍ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വി.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം രാവിലെ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. …

പ്രവാസിയായിരുന്ന യൂസഫ് മൊഗ്രാൽ അന്തരിച്ചു

മൊഗ്രാൽ:മൊഗ്രാൽ ടൗൺ ദേശീയപാതയ്ക്ക ടുത്തെ അർഷാദ് മൻസലിൽ പ്രവാസിയായിരുന്ന യൂസഫ്(64)മൊഗ്രാൽ അന്തരിച്ചു. ഭാര്യ:ആയിഷ. മക്കൾ: ബുഷൈറ, അർഷാദ്,ബുനൈസ. മരുമക്കൾ : ആഷിർ (മൊഗ്രാൽ പുത്തൂർ കടവത്ത്),സിദ്ദീഖ് (ബന്ദിയോട് അട്ക്ക) സഹോദരൻ: അബ്ദുൽ റഹ്മാൻ,ഷംസുദ്ദീൻ, ഫാറൂഖ്,മുനീർ, ബദറുദ്ദീൻ( സെക്രട്ടറി ചളിയങ്കോട് ജുമാ മസ്ജിദ്,ദീനാർ യുവജന സംഘം) സുലൈഖ,താഹിറ. പരേതനായ അബൂബക്കർ. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, ദിനാർ യുവജന സംഘം അനുശോചിച്ചു.

നേപ്പാള്‍ പ്രളയം: മരണസംഖ്യ 469 കടന്നു, 1400 ലേറെ പേരെ കാണാതായി, 288 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ല, 33 മലയാളികളെ ബന്ധപ്പെടാനായില്ല

കാഠ്മണ്ഡു: ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ വിറങ്ങലിച്ച് നേപ്പാള്‍. മരണസംഖ്യ 469 കടന്നു. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് കാണാതായവരുടെ എണ്ണം 1468 കടന്നു. കൈലാസ മലയിലേക്ക് പോയ 288 ഇന്ത്യക്കാരെ കുറിച്ച് വിവരമൊന്നുമില്ല. വിനോദയാത്രയ്ക്ക് പോയ 33 മലയാളികളെ ബന്ധപ്പെടാനായില്ല. ദുരന്തം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരമില്ല. ഇന്ത്യക്കാരെ കൂടാതെ ഓസ്ട്രേലിയ, ബ്രിട്ടന്‍, മലേഷ്യ, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നുണ്ടെന്ന് …

ശ്വാസതടസ്സം: കുണ്ടങ്കേരടുക്ക സ്വദേശി ആശുപത്രിയില്‍ മരിച്ചു

കാസര്‍കോട്: ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുമ്പള ,കിദൂര്‍, കുണ്ടങ്കേരടുക്കയിലെ എച്ച്എ ഗുരുവപ്പ (62) മരിച്ചു. മുന്‍ കല്ലുകെട്ട് മേസ്തിരിയായിരുന്നു. എട്ടുവര്‍ഷം മുമ്പ് ബൈപാസ് ഓപ്പറേഷനു വിധേയനായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ വച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് (വെള്ളി) പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യമാര്‍: ലക്ഷ്മി, പരേതയായ പ്രഭാവതി. മക്കള്‍: രവിരാജ് (മുന്‍ കുമ്പള പഞ്ചായത്തംഗം), മനുരാജ്. മരുമക്കള്‍: ചന്ദ്രാവതി, കൃപ. സഹോദരങ്ങള്‍: ബാലചന്ദ്ര, രവിശങ്കര, പ്രകാശ്, ഹരിപ്രസാദ്, യമുന.

ഓണാഘോഷ പരിപാടിക്കു പോയ 15കാരന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു; രക്ഷകരായി ചീമേനി ഫയര്‍ഫോഴ്‌സ്, കുട്ടി അതീവ ഗുരുതരനിലയില്‍ ആശുപത്രിയില്‍

കാസര്‍കോട്: ഓണാഘോഷ പരിപാടിക്കു പോയ 15കാരന്‍ പൊട്ടക്കിണറ്റില്‍ വീണു. വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചെത്തിയ ചീമേനി ഫയര്‍ഫോഴ്‌സ് കുട്ടിയെ സാഹസകിമായി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. പുല്ലാഞ്ഞിപ്പാറ സ്വദേശിയായ സനൂപ് (15) ആണ് അപകടത്തില്‍പ്പെട്ടത്.ഇന്നലെ (വ്യാഴം) രാത്രി എട്ടേ മുക്കാല്‍ മണിയോടെ ചീമേനി, ചെമ്പ്രകാനത്ത് നടന്ന ഓണാഘോഷ പരിപാടിക്കെത്തിയതായിരുന്നു സനൂപും കൂട്ടുകാരും. പരിപാടി നടന്നു കൊണ്ടിരിക്കെ കൂട്ടുകാരോടൊപ്പം മൂത്രമൊഴിക്കാന്‍ പോയപ്പോഴാണ് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. കൂട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ആള്‍ക്കാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ കരയ്ക്കു കയറ്റാന്‍ …

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി

തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാര വീട്ടില്‍ വൈഷ്ണവി ഒരു വയസുള്ള കുഞ്ഞിന് നല്‍കാനായി വാങ്ങിയ പാക്കറ്റിലാണ് പല്ലിയെ കണ്ടത്. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ആഗസ്ത് 19-ന് ചാങ്ങ ഏഴാം നമ്പര്‍ അങ്കണവാടിയില്‍ നിന്നാണ് അമൃതം പൊടി വാങ്ങിയതെന്ന് വൈഷ്ണവിയുടെ പരാതിയില്‍ പറയുന്നു. പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിര്‍മ്മിച്ച …

വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: എന്‍മകജെ, പഞ്ചായത്തിലെ മണിയമ്പാറ , ഷേണിയിലെ യശോദ (51) കുഴഞ്ഞു വീണു മരിച്ചു. പരേതരായ ഷേണി രാമകൃഷ്ണ ബോര്‍ക്കര്‍-ശാരദ ദമ്പതികളുടെ മകളാണ്. മക്കള്‍: രമ്യ, രാഘവേന്ദ്ര (ഷേണി ശ്രീ ശാരദാംബ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ്). മരുമകന്‍: അവിനാഷ്. സഹോദരന്‍: രഘുരാമ ബോര്‍ക്കര്‍.

ഓണപ്പരിപാടി കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേയ്ക്ക് മടങ്ങിയ 14കാരിയെ പീഡിപ്പിച്ചു; ഡ്രൈവര്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത് ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14കാരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ പ്രകാരം കേസെടുത്ത ചീമേനി പൊലീസ് പ്രതിയായ ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു. ഷാജി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി . രാത്രിയില്‍ ഓട്ടോയിലാണ് വീട്ടിലേക്ക് മടങ്ങിയത്. യാത്രക്കിടയില്‍ ഓട്ടോയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. വീട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടിയുടെ ശാരീരികാവസ്ഥ കണ്ട് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് …

അത് സുകുമാരക്കുറുപ്പ് ആണോ? രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തിയതായി പ്രചരണം

കൊച്ചി: കേരളത്തിലെ ഏറ്റവും വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് പ്രചരണം. 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാൻ ഇരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്ന വാർത്തകളാണ് ചില മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഒരു സൈബർ വിദഗ്ദ്ധൻ എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളുടെയും ബന്ധുക്കളുടെ ഫോൺ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. മലേഷ്യ-ബ്രൂണെ അതിർത്തിയോട് ചേർന്ന സ്ഥലത്ത് വ്യാജപ്പേരിൽ ഇയാൾ …

ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശി പ്രവീൺകുമാർ (27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പാലക്കാട് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് ആണ് സംഭവം നടന്നത്. സഹോദരിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു യുവാവ്. വീടിന് സമീപം നടന്ന നാട്ടുകാരുടെഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള വടംവലി മത്സരത്തിൽ പ്രവീൺകുമാർ പങ്കെടുത്തിരുന്നു. മത്സരത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ പ്രവീൺകുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നത്തെ പ്രധാന വാർത്തകൾ

​നേപ്പാളിലെ വൻ മിന്നൽ പ്രളയം..: മരണസംഖ്യ 300 കടന്നു. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ഹിമവിസ്ഫോടനത്തെയും വൻ മലയിടിച്ചിലിനെയും തുടർന്ന് കാഠ്മണ്ഡുവിലും പരിസരങ്ങളിലും ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 350 കടന്നു. കാണാതായവരിൽ ഇന്ത്യക്കാരും മലയാളികളും ഉൾപ്പെടുന്നു. നേപ്പാളിലേക്ക് ഇന്ത്യ 10 ടൺ അവശ്യസാമഗ്രികൾ ദുരിതാശ്വാസമായി എത്തിച്ചിട്ടുണ്ട്. യു.എസ്-ഇറാൻ സംഘർഷത്തിന് ഇടയിലും സിറിയയിലും ലെബനനിലും ആക്രമണങ്ങൾ തുടരുകയാണ്. അതേസമയം, സാമ്പത്തിക രംഗത്തിന് വലിയ ആശ്വാസമായി ഹോർമുസ് കടലിടുക്കിൽ സുരക്ഷിത പാതയൊരുക്കാൻ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ​റഷ്യ-യുക്രെയ്ൻ യുദ്ധം: യുക്രെയ്ന് …