മോഡലിനെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പൊലീസ്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ ഫാഷന്‍ മോഡലായ വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ജിം ട്രെയിനര്‍ ഇമ്രാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി രജൗരി ഗാര്‍ഡന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരു കാലുകള്‍ക്കും വെടിയേറ്റ ഇമ്രാനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു കൊലപാതകം. ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും മോഡലുമായ മുസ്‌കാന്‍ വീട്ടില്‍ തനിച്ചുള്ള സമയത്താണ് ഇമ്രാന്‍ വീട്ടില്‍ അതിക്രമിച്ചു കയറിയത്. മുസ്‌കാന്‍ മറ്റൊരാളോട് സംസാരിക്കുന്നതിലുള്ള വിരോധവും സംശയവുമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടിലെത്തിയ ഇമ്രാനുമായി വാക്കുതര്‍ക്കമുണ്ടാവുകയും, തുടര്‍ന്ന് ഇയാള്‍ കത്തിയെടുത്ത് മുസ്‌കാനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളയുകയുമായിരുന്നു. വീട്ടുജോലിക്കാരിയാണ് മുസ്‌കാനെ ചോരയില്‍ കുളിച്ച കിടക്കുന്ന നിലയില്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെയും നാട്ടുകാരെയും വിവരമറിയിച്ച് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. ഈമാസം 20-ന് ഇവര്‍ ഹോട്ടലില്‍ വെച്ച് കണ്ടുമുട്ടിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇമ്രാന്‍ മുന്‍പും പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായി മുസ്‌കാന്റെ സുഹൃത്തുക്കളും കുടുംബവും ആരോപിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇമ്രാനെ കണ്ടെത്താന്‍ പൊലീസ് വിപുലമായ തിരച്ചില്‍ നടത്തുകയും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. പെരുമാറ്റം മോശമായതിനാല്‍ ഇയാളെ ഒരുമാസം മുമ്പ് സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു
Scroll to top

You cannot copy content of this page