പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; ഭയാനകമായ വീഡിയോ വൈറല്‍, പിന്നാലെ അറസ്റ്റ്

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് ആളുകള്‍ നോക്കി നില്‍ക്കെ സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നാരായണി നദിയില്‍ ഒലിച്ചെത്തിയ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നേപ്പാള്‍ പൊലീസ് നടപടിയെടുത്തത്. 41 സെക്കന്‍ഡ് മാത്രമുള്ള വിഡിയോവില്‍ നദിയിലൂടെ ഒലിച്ചെത്തിയ മൃതദേഹം വടികൊണ്ടും മുടിയില്‍ പിടിച്ചും ഉയര്‍ത്തി കമ്മല്‍ ഊരിയെടുക്കുന്നത് കാണാം. നാട്ടുകാര്‍ അടക്കം നോക്കിനില്‍ക്കെയായിരുന്നു സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തുടര്‍ന്ന് ഭരത്പൂര്‍ സ്വദേശികളായ ഉമേഷ് ചൗധരി(38), മദന്‍ ഗുരുങ്(25) എന്നിവരെ പൊഖാറയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പ്രളയത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മോഷണം നടന്നത്. പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ ഓണ്‍ലൈനില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിരവധി പേര്‍ കര്‍ശന ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടു. നേപ്പാളിലെമ്പാടുമുള്ള സമൂഹങ്ങള്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും മൂലമുണ്ടായ മരണങ്ങളും, വ്യാപകമായ നാശനഷ്ടങ്ങളും നേരിടുന്നതിനിടെയാണ് ഈ സംഭവം.

Gold stolen from the body of a woman who died in Nepal flood; 2 arrested

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു
Scroll to top

You cannot copy content of this page