കുമ്പള:സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയ മഹാനായ സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീ നാരായണ ഗുരുവെന്നു ബിജെപി സംസ്ഥാന കമ്മിറ്റി അംഗം
കൊളാരു സതീഷ് ചന്ദ്ര ഭണ്ഡാരി അനുസ്മരിച്ചു.
‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന മഹത്തായ സന്ദേശം സമൂഹത്തിനു സമ്മാനിച്ച അദ്ദേഹം വിദ്യാഭ്യാസത്തിലൂടെയും സംഘടനയിലൂടെയും താഴ്ന്ന വിഭാഗങ്ങളെ ശാക്തീകരിക്കുകയും എല്ലാ മനുഷ്യരും ഒന്നാണെന്ന സാഹോദര്യബോധം വളർത്താൻ പരിശ്രമിക്കുകയും ചെയ്തു. നവ കേരളത്തിന്റെ ശിൽപിയായിരുന്നു ശ്രീനാരായണ ഗുരുവെന്നു അദ്ദേഹം പറഞ്ഞു.
ഒബിസി മോർച്ച ജില്ലാ കമ്മിറ്റി കുമ്പളയിൽ സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പി. വൽസരാജ് അധ്യക്ഷത വഹിച്ചു.
ബിജെപി കുമ്പള മണ്ഡലം പ്രസിഡൻ്റ് ബി വിക്രം പൈ, ഒബിസി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് മുരളീധരൻ മധൂർ, ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് മുരളീധർ യാദവ് തുടങ്ങിയവർ സംസാരിച്ചു.
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി മഹേഷ് പുനിയൂർ, ബിജെപി കുമ്പള നോർത്ത് സൗത്ത് പ്രസിഡൻ്റുമാരായ സുജിത് റെെ, ശിവപ്രസാദ് ഷെട്ടി, കമ്മിറ്റി അംഗം വിനോദൻ പഞ്ചായത്ത് അംഗങ്ങളായ അജിത് കുമാർ, രമേഷ് ഭട്ട്, കാഞ്ചാര പാർട്ടി ഭാരവാഹികളായ വിവേകാനന്ദൻ, രാജേഷ് റെെ, ശോഭ, വിദ്യാ പൈ പങ്കെടുത്തു.
മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ദയാനന്ദ് സ്വാഗതവും ജില്ലാ സെക്രട്ടറി ദിനേശ് ചെറുഗോളി നന്ദിയും പറഞ്ഞു.







