ഡാന്‍സാഫ് എസ്ഐ ചമഞ്ഞ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത് മറിച്ചുവില്‍പ്പന; യുവാവ് പിടിയില്‍, വീട്ടില്‍ കണ്ടെത്തിയത് പിസ്റ്റള്‍, കൈവിലങ്ങ്, പൊലീസ് യൂനിഫോം, എംഡിഎംഎ

കോഴിക്കോട്: ഡാന്‍സാഫ് എസ്‌ഐ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുത്ത് മറിച്ചുവില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ഫറോക്കിലാണ് യുവാവ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും എംഡിഎംഎയും എയര്‍ പിസ്റ്റളും കൈവിലങ്ങും പൊലീസ് എസ്‌ഐ ഐഡി കാര്‍ഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. ഡാന്‍സാഫ് എസ്‌ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. എസ്‌ഐ ചമഞ്ഞ് ലഹരി വില്പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വില്‍പ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. നിരവധി പേരില്‍ നിന്നും പണം തട്ടിയെന്നും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളെ കുറിച്ച് രഹസ്യവിവരം ലഭിച്ചതോടെയാണ് റോജിത്തിനെ തിരഞ്ഞ് പൊലീസ് ഇറങ്ങിയത്. ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫും ഫറോക്ക് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് യുവാവ് പിടിയിലായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു
Scroll to top

You cannot copy content of this page