കാസർകോട് : അടുക്കത്ത് ബയൽ സുബ്രഹ്മണ്യ ഭജനമന്ദിരം , കേരളത്തിന്റെ നവോത്ഥാന നായകനും ദാർശനികനുമായ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം (ചതയദിനം) വിവിധ ധാർമിക പരിപാടികളോടെ ആഘോഷിച്ചു.
മന്ദിരം മേൽശാന്തി ധനഞ്ജയൻ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. പൂജകളും മറ്റ് ചടങ്ങുകളും ഉണ്ടായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി രാവിലെ മുതൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു.മത്സര വിജയികൾക്കുള്ള സമ്മാനദാനവും പായസവിതരണവും ഉണ്ടായിരുന്നു.







