ഫിര്‍ദൗസ് നഗറില്‍ മീലാദ് ഫെസ്റ്റ് തുടങ്ങി

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗറില്‍ ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്റസ്സ മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള സുറൂറെ ആലം-2026ന് തുടക്കമായി. സിദ്ധീഖ് സഅദി പ്രാര്‍ത്ഥന നടത്തി.
ബദ്രിയ്യ മസ്ജിദ് ഇമാം അബ്ദുല്‍ ഖാദര്‍ ദാരിമി ഉദ്ഘാടനം ചെയ്തു.മാമു കൊപ്പര അധ്യക്ഷത വഹിച്ചു. സുബൈര്‍ സഅദി മുന്‍സിര്‍ മദനിസംസാരിച്ചു. ജമാല്‍ചക്ലി സ്വാഗതവും ഹമീദ് ബദ്രിയ നന്ദിയും പറഞ്ഞു. നാല് ദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന പരിപാടികളില്‍ ജൂനിയര്‍, സീനിയര്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും മാറ്റുരക്കും.
ഇന്ന് മഗ്രിബിന് ശേഷം തെരുവത്ത് നജാത്തുല്‍ ഇസ്ലാം സംഘം അവതരിപ്പിക്കുന്ന ബുര്‍ദ മജ്‌ലിസും,ഇശാ നിസ്‌കാര ശേഷം സ്വലാത്ത് മജ്‌ലിസും നടക്കും. ജി.എസ് അബ്ദുല്‍ റഹ്‌മാന്‍ മദനി നേതൃത്വം നല്‍കും. 29ന് രാവിലെ 9 മണിക്ക് മദ്റസ വിദ്യാര്‍ത്ഥികളുടെ മീലാദ് റാലിയും, ഉച്ചക്ക് 2 മണി മുതല്‍ ആണ്‍കുട്ടികളുടെ മീലാദ് ഫെസ്റ്റും നടക്കും.
30ന് ഞായറാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ആണ്‍കുട്ടികളുടെ മീലാദ് ഫെസ്റ്റ്. വൈകുന്നേരം പൊതു സമ്മേളനം, രാത്രി 9 മണി മുതല്‍ ഓള്‍ഡ് സ്റ്റുഡന്റ്‌സ് ഫെസ്റ്റ്. നിസാര്‍ കൊട്ടിഗെ, സുബൈര്‍ പടുപ്പില്‍, അന്‍സാരി കൊട്ടിഗെ, മുസ്തഫ ശൈഖ്, അബ്ദുനബി, അബൂബക്കര്‍ ഹനീഫ് കെ.കെ, ബഷീര്‍ ബദ്രിയ, മുസമ്മില്‍ കിംഗ്, ഫഹദ് കൊട്ടിഗെ, കബീര്‍, മുസമ്മില്‍ എസ്.കെ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു
Scroll to top

You cannot copy content of this page