തിരുവോണം നാളെ;പൂക്കാലം അന്യസംസ്ഥാന കച്ചവടക്കാർക്ക്

കാസർകോട്:ഓണ ത്തിന്റെ പൂവിളി ഉച്ചസ്ഥായിയിലെത്തി .പൂവിപണി ആയാലും,കൈത്തറി തുണികളായാലും വിപണി കീഴടക്കാൻ അന്യസംസ്ഥാന ലോബി രംഗത്തു നിറഞ്ഞു.കേരളീയ ജനകീയ ഉൽപ്പന്നങ്ങളിൽ പോലും ഇപ്പോൾ വ്യാജന്മാരുമായി അന്യസംസ്ഥാന ലോബി പിടിമുറുക്കി കഴിഞ്ഞു. പൂക്കച്ചവടം അന്യസംസ്ഥാനക്കാർ അടിച്ചു പൊളിക്കുന്നു. ഓണപ്പൂക്കളം ഒരുക്കാൻ ഇപ്രാവശ്യം ചെലവ് കൂടിയിട്ടുണ്ട്. മലയാളികളുടെ തിരുവോണവും,അയൽ സംസ്ഥാനമായ കർണാടകയിൽ വരമഹാലക്ഷ്മി പൂജയും ഒന്നിച്ചെ ത്തിയത് പൂ വിപണിയിൽ വിലവർധനവിന് കാരണമായിട്ടുണ്ട്. ഓണ പൂക്കളങ്ങൾക്കും, ആരാധനകൾക്കും പൂജകൾക്കും അവിഭാജ്യ ഘടകമാണ് പൂക്കൾ കൊണ്ടുള്ള ചമയങ്ങൾ. ഇതു പൂവിന് വിപണിയിൽ …

നബി(സ ) ദിനം:നാടെങ്ങും ആഘോഷവും,നബിദിന റാലികളും,ഗ്രാൻഡ് മൗലീദ് സദസ്സുകളും

മൊഗ്രാൽ:മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ അറബി മാസം(ഹിജ്റ വർഷം)റബീഉൽ അവ്വൽ 12ന് മുസ്ലിം മത വിശ്വാസികൾ ലോകമെമ്പാടും നബിദിനം ഈദ് മിലാദായി ആഘോഷിച്ചു.മീലാദ് നബി,മീലാദ് ശരീഫ്,ഈദ് മീലാദ് എന്നീ വിശേഷണങ്ങ ളായാണ് വിശ്വാസികൾ ഈ ദിവസം ആഘോഷിച്ച ത്.ഇസ്ലാമിക്‌ സുന്നി വിഭാഗമാണ്ആഘോഷത്തിന് നേതൃത്വം നൽകിയത് . റബ്ബിഉൽ അവ്വൽ മാസം പിറന്നത് മുതൽ നബിദിനാഘോഷ പരിപാടികൾക്ക് തുടങ്ങിതിരുന്നു. നബിയുടെ പിറവി ദിനമായ റബീഉൽ അവ്വൽ 12-നാണ് രാത്രി പള്ളികൾ കേന്ദ്രീകരിച്ച് ഗ്രാൻഡ് മൗലൂദ് സദസ്സുകൾ സംഘടിപ്പിച്ചത് . …

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്ജീവനം ജൻമദിനമരം നടൽ പദ്ധതി ആരംഭിച്ചു

ബേഡഡുക്ക : ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്ജീവനം ജൻമദിനമരം നടൽ പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ ഫലവൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.കുറ്റിക്കോൽ ജീവനം ജൈവവൈവിധ്യ സമിതിയുടെ മാതൃകാപദ്ധതിയാണ് “ജൻമദിനത്തിന് ഒരു തൈ നടാം;പരിപാടി. മുന്നാട് സ്വസ്തി പകൽ വീട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ ജീവനം അംഗമായ ലോഹിതാക്ഷൻ പെരിങ്ങാനത്തിൻ്റെ ജൻമദിനത്തിൻ്റെ ഭാഗമായി ഒരു ചിക്കു വൃക്ഷത്തൈ നട്ടാണ് ഉദ്ഘാടനം ചെയ്തത്.ഭാവിയിലും ജീവനം അംഗങ്ങളുടെ ജൻമദിനത്തിന് മരത്തൈകൾ നട്ട് പദ്ധതി വ്യാപകമാക്കാൻ തീരുമാനിച്ചു.കുറ്റിക്കോൽ പഞ്ചായത്ത് …

ബേക്കൽ റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി: സെപ്റ്റംബർ 1 മുതൽ 40 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം, വാഹനങ്ങൾ വഴിതിരിച്ചു വിടും

കാസർകോട്: കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതയിലെ ബേക്കൽ റെയിൽവേ മേൽപ്പാലത്തിൽ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെ (40 ദിവസം) ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് സെക്ഷന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തുക. അതിനാൽ പ്രവൃത്തി തീരുന്നതുവരെ വാഹനങ്ങളെ വഴിതിരിച്ചുവിടും. കാസർകോട് നിന്ന് വരുന്നചെറിയ വാഹനങ്ങൾബേക്കൽ–പനയാൽ റോഡ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം.അല്ലെങ്കിൽ മൗവ്വൽ ജംഗ്ഷനിൽ നിന്ന് പള്ളിക്കര–മൗവ്വൽ റോഡിൽ പ്രവേശിച്ച്, പള്ളിക്കര–പെരിയ റോഡ് വഴി കാഞ്ഞങ്ങാട്ടേക്ക് പോകാം. …

നബിദിന ഘോഷയാത്രയെ സ്വീകരിക്കാൻ മാവേലിയും

കാസർകോട്: കൊടക്കാട് വെള്ളച്ചാലിൽ നടന്ന നബിദിന ഘോഷയാത്രയെ സ്വീകരിക്കാൻ എത്തിയത് മാവേലിയും സംഘവും. വെള്ളച്ചാൽ മുസ്ലീം ജമാഅത്ത് നബിദിനാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഖൈറുൽ വറാ’26’ നബിദിന ക്യാമ്പയിൻ ഭാഗമായി നടന്ന പ്രവാചക കീർത്തന ഘോഷയാത്രയിലാണ് സംഭവം. തെക്കേ വെള്ളച്ചാൽ ബിമാൻസ് ക്ലബ്ബിന്റെ പ്രവർത്തകരാണ് മാവേലി വേഷം ധരിച്ച് നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണം നൽകിയത്. മധുര പാനിയങ്ങളും, മധുര പലഹാരങ്ങളുമായാണ് മാവേലിയും സംഘവും ഘോഷയാത്രയെ വരവേറ്റത്.ജന്മിത്വത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി ചരിത്രപ്രസിദ്ധമായ പന്തിഭോജനം അടക്കമുള്ള സമരങ്ങൾ നടന്ന നാടാണ് …

ചായ്യോത്ത് വര്‍ണ്ണവസന്തം: ചെണ്ടുമല്ലി വിളവെടുത്തു

നീലേശ്വരം: ചായ്യോം കുണ്ടാരത്തെ സൗഹൃദ പുരുഷ സ്വയം സഹായ സംഘം ഒരുക്കിയ ചെണ്ടുമല്ലി തോട്ടം ജനശ്രദ്ധ നേടുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു പൂക്കളം പദ്ധതിയുടെ ഭാഗമായി കിനാനൂര്‍ കൃഷിഭവന്‍ മുഖേനയാണ് കൃഷിയിറക്കിയത്. നിരവധി ആളുകള്‍ സെല്‍ഫി എടുക്കാനും പൂക്കളെ കാണാനും ഇവിടെ എത്തുന്നുണ്ട്. ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കിനാനൂര്‍ കൃഷി ഓഫീസര്‍ ജെ.ജിജി നിര്‍വഹിച്ചു. സൗഹൃദ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് അമ്പൂഞ്ഞി നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പത്തൊമ്പതാം …

വീട്ടിലെ കിടപ്പുമുറിയില്‍ അഭിഭാഷകന്‍ മരിച്ചനിലയില്‍

കാസര്‍കോട്: വീട്ടിലെ കിടപ്പുമുറിയില്‍ അഭിഭാഷകനെ മരിച്ചനിലയില്‍ കണ്ടെത്തി. കരിന്തളം കൊല്ലമ്പാറ പയ്യംകുളത്തെ റോഷന്‍ തോമസ്(50) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി കട്ടിലില്‍ അബോധാവസ്ഥയില്‍ കണ്ട റോഷനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലം ആണ് മരണമെന്ന് സംശയിക്കുന്നു. നീലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പി.സി.തോമസിന്റെയും പരേതയായ ത്രേസ്യാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: റിന്‍ സി സെബാസ്റ്റ്യന്‍(പോളിടെക്കനിക് അധ്യാപിക, കോട്ടയം). മക്കള്‍: ആന്‍ഡ്രെ, അലക്‌സ്. സഹോദരന്‍: റോബിന്‍ തോമസ് (യുഎസ്എ).

ജില്ലാ കൈത്തറി ഓണമേളയില്‍ കവര്‍ച്ച; 44,000 രൂപയുടെ തുണിത്തരങ്ങള്‍ കവര്‍ന്നു, മോഷ്ടിക്കാനെത്തിയവരുടെ ദൃശ്യം സിസിടിവിയില്‍, നീലേശ്വരം പൊലിസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: നീലേശ്വരം ബസ് സ്റ്റാന്റിന് സമീപം നടക്കുന്ന ജില്ലാ കൈത്തറി ഓണം മേളയിലെ തുണിത്തരങ്ങള്‍ കവര്‍ന്നു. 44,000 രൂപയുടെ തുണിത്തരങ്ങള്‍ കവര്‍ന്ന കള്ളന്മാരുടെ ദൃശ്യം സിസിടിവില്‍ പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കവര്‍ച്ച നടന്നത്. കാസര്‍കോട് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാരീസ് കൗണ്ടറില്‍ നിന്ന് 31,000 രൂപയുടെ സാരികള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂര്‍ വീവേഴ്‌സ് സൊസൈറ്റി ഉള്‍പ്പെടെയുള്ള സ്റ്റാളുകളില്‍ നിന്ന് മോഷണം പോയിട്ടുണ്ട്. 3 പേരാണ് കവര്‍ച്ചയ്ക്ക് എത്തിയതെന്നാണ് വിവരം. ഒരാളെ കാവല്‍ നിര്‍ത്തി മറ്റു രണ്ടുപേര്‍ മോഷണം …

കുമ്പള പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള: പൊലീസ് സ്റ്റേഷനില്‍ വര്‍ണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു.ഓണാഘോഷം കാസര്‍കോട് എഎസ്പി അച്ച്യുത് അശോക് ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് അനൂപ് അധ്യക്ഷത വഹിച്ചു. സിഐ ആര്‍പി അനൂപ് കൃഷ്ണ മുഖ്യാതിഥിയായി. തുടര്‍ന്ന് വടംവലി, കസേരക്കളി, കുപ്പിയില്‍ വെള്ളം നിറക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ മല്‍സരങ്ങള്‍ നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി. ഓണ സദ്യയും ഒരുക്കിയിരുന്നു.

പാരമ്പര്യ വൈദ്യന്‍ തടിയന്‍ കൊവ്വലിലെ കരുണാകരന്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: പാരമ്പര്യ വൈദ്യന്‍ ഉദിനൂര്‍ തടിയന്‍ കൊവ്വലിലെ കരുണാകരന്‍(70) അന്തരിച്ചു.ഭാര്യ: നാരായണി. മക്കള്‍: രജനി, രാജേഷ് (എക്‌സ് മിലിട്ടറി), രജിത, രതീഷ്. മരുമക്കള്‍: ദാമോദരന്‍ കേളോത്ത്, സന്ധ്യ ഉടുമ്പുന്തല, പ്രഭാകരന്‍ മൂരിക്കൊവ്വല്‍, സുനിത മൈസൂര്‍. സഹോദരങ്ങള്‍:കെ കുഞ്ഞിരാമന്‍ (റിട്ട.പഞ്ചായത്ത് ജീവനക്കാരന്‍), ബാലകൃഷ്ണന്‍, കുഞ്ഞമ്പു, കെ ദാമോദരന്‍, യശോദ മാണിയാട്ട്, പരേതരായ ജാനകി, കല്യാണി.

ഭര്‍തൃമതിയെ കാണാതായി; റിയാസ് എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നതായി ബന്ധുക്കള്‍

തളിപ്പറമ്പ്: ഭര്‍തൃമതിയെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തളിപ്പറമ്പ് ഫാറൂഖ് നഗര്‍ റോഡിലെ 27 കാരിയെയാണ് ഈമാസം 21 മുതല്‍ കാണാതായത്. ഒരു കുട്ടിയുടെ മാതാവായ യുവതി തളിപ്പറമ്പ മദ്രസക്ക് സമീപത്തെ റിയാസ് എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫാണ്. ഇരുവരും വിദേശത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം നേരത്തെയും സമാനരീതിയില്‍ ഒളിച്ചോടാന്‍ ശ്രമിച്ചയാളാണ് വിവാഹിതനായ ഈ യുവാവ്. ഇയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള …

തിരുവോണം മഴയില്‍ മുങ്ങുമോ? ഇന്ന് കാസര്‍കോട് അടക്കം ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം ഇത്തവണ മഴയില്‍ മുങ്ങുമെന്നുറപ്പായി. മഴമുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രതീക്ഷിക്കുന്നത്. മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ തിരുവോണ ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ മഴ തകര്‍ത്തു പെയ്യുകയാണ്. അതുകൊണ്ടുതന്നെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കാലാവസ്ഥ …

മാല്‍പെയില്‍ വഴക്കിനിടെ മല്‍സ്യത്തൊഴിലാളിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി; പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്

മംഗളൂരു: ബോട്ടില്‍ നടന്ന വഴക്കിനിടെ മല്‍സ്യത്തൊഴിലാളിയെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി മാല്‍പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടവൂര്‍ പടുക്കരെ ഡാക്കെയില്‍ ആണ് സംഭവം നടന്നത്. ചിക്മംഗളൂരു സ്വദേശി അഭിഷേക്(24) ആണ് കൊല്ലപ്പെട്ടത്. പ്രതി ഗോവിന്ദയെ ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടി. നങ്കൂരമിട്ടിരുന്ന ബോട്ടില്‍ വച്ച് നടന്ന തര്‍ക്കത്തിനിടെ ഗോവിന്ദ അഭിഷേകിനെ കുത്തിപ്പരിക്കല്‍പ്പിക്കുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഗോവിന്ദ സ്ഥലം വിട്ടു. വിവരത്തെ തുടര്‍ന്ന് മാല്‍പെ ഇന്‍സ്‌പെക്ടര്‍ …

സ്റ്റാന്‍ഡില്‍ നിന്നും ബസ് കടത്താന്‍ ശ്രമം, കൊണ്ടുപോകുന്നതിനിടെ ചെളിയില്‍ താഴ്ന്നു; മോഷ്ടാക്കള്‍ രക്ഷപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും സ്വകാര്യ ബസ് മോഷ്ടിച്ചു കടന്നുകളയാന്‍ നടത്തിയ ശ്രമം പാളി. മോഷ്ടിച്ചുകൊണ്ട് പോകുന്നതിനിടയില്‍ ബസ് പൊയില്‍ക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിലുള്ള ചെളിയില്‍ താഴുകയായിരുന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സെനോ’ എന്ന സ്വകാര്യ ബസാണ് മോഷ്ടാക്കള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കടത്താന്‍ ശ്രമിച്ചത്. ബസ് മുന്നോട്ട് എടുക്കാന്‍ കഴിയാതെ വന്നതോടെ മോഷ്ടാക്കള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് മോഷണ വിവരം ഉടമയുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ബസ് ചെളിയില്‍ നിന്നും ഉയര്‍ത്തി. സംഭവത്തില്‍ …

അഡൂര്‍ പതിക്കാല്‍ കഴകം സ്ഥാനികന്‍ കുമാരന്‍ കാരണവര്‍ അന്തരിച്ചു

കാസര്‍കോട്: അഡൂര്‍ പതിക്കാല്‍ കഴകം സ്ഥാനികന്‍ കുമാരന്‍ കാരണവര്‍(74)അന്തരിച്ചു. പരേതരായ നീര്‍ളക്കയ കുഞ്ഞിരാമന്റെയും ഇമ്പിച്ചിയുടെയും മകനാണ്. ഭാര്യ: യശോദ. മക്കള്‍: വിജയലക്ഷ്മി, പ്രസന്നന്‍, രാജേഷ്. മരുമക്കള്‍: സുധാകരന്‍, നാരായണന്‍, അനിത. സഹോദരി പരേതയായ കൊറപ്പാളു. കുടുംബ ശ്മശാനത്തില്‍ ആചാരപ്രകാരം സംസ്‌കാരം നടത്തി.

കനത്തമഴ: നെല്ലിക്കുന്നില്‍ ടെറസിന്റെ മുകളിലെ ഓട് പാകിയ മേല്‍ക്കൂര നിലം പൊത്തി

കാസര്‍കോട്: കനത്തമഴയില്‍ വീടിന്റെ ടെറസിന്റെ മുകളിലെ ഓട് പാകിയ മേല്‍ക്കൂര നിലം പൊത്തി.പഴയ ബസ് സ്റ്റാന്‍ഡിലെ സ്റ്റേഷനറി വ്യാപാരിയായ മുഹമ്മദ് ഷരീഫിന്റെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് റോഡിലെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. ഷരീഫും കുടുംബവും താഴത്തെ നിലയിലായിലായിരുന്നു. വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ആളപായമില്ല. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷരീഫ് പറഞ്ഞു.

നെട്ടണിഗെ മഹാലിംഗേശ്വ ക്ഷേത്രത്തില്‍ കവര്‍ച്ച

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശസ്തമായ ബെള്ളൂർ, നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച. ചുറ്റമ്പലത്തിന്റെ വാതില്‍ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ശ്രീ കോവിലിനു മുന്നില്‍ ഉണ്ടായിരുന്ന ഭണ്ഡാരം കൈക്കലാക്കിയാണ് സ്ഥലം വിട്ടത്. പ്രസ്തുത ഭണ്ഡാരം പിന്നീട് ക്ഷേത്രത്തിനു സമീപത്ത് റോഡരുകിൽ ഉപേക്ഷിച്ചാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഭണ്ഡാരത്തിന്റെ പൂട്ട് പൊളിക്കാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ മേല്‍ശാന്തി എത്തിയപ്പോഴാണ് ഭണ്ഡാരം കാണാനില്ലാത്ത വിവരം അറിഞ്ഞത്. ക്ഷേത്ര ഭാരവാഹികള്‍ സ്ഥലത്തെത്തി പൊലീസില്‍ പരാതി നല്‍കി. ആദൂര്‍ എസ്‌ഐയും സംഘവും സ്ഥലത്തെത്തി …

ഇന്ന് നബിദിനം; വര്‍ണാഭമായ റാലികള്‍, ആഘോഷങ്ങളുമായി വിശ്വാസികള്‍

കാസര്‍കോട്: നബികീര്‍ത്തനങ്ങളുടെ ഈണവും ആഘോഷങ്ങളുടെ നിറപ്പകിട്ടുമായി ഇന്ന് നബിദിനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നബിദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ മഹല്ലുകളും മദ്രസകളും കേന്ദ്രീകരിച്ച് പ്രവാചക പ്രകീര്‍ത്തനങ്ങളായ മൗലീദ് പാരായണത്തിന് തുടക്കമായി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതസന്ദേശം ഉള്‍ക്കൊണ്ടാണ് വിശ്വാസികള്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. നബിദിനത്തോടനുബന്ധിച്ച് വിവിധയിടങ്ങളില്‍ ഘോഷയാത്രകളും കുട്ടികളുടെ കലാപരിപാടികളും നടന്നു. കാസര്‍കോട് ജില്ലയില്‍ ചിലയിടങ്ങളില്‍ മഴ പെയ്തെങ്കിലും ആഘോഷത്തിന്റെ പൊലിമ കുറഞ്ഞില്ല.മഹല്ല് ജമാഅത്തുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന നബിദിന റാലികള്‍ നടത്തി. …