കാസര്‍കോട്: വീട്ടിലെ കിടപ്പുമുറിയില്‍ അഭിഭാഷകനെ മരിച്ചനിലയില്‍ കണ്ടെത്തി. കരിന്തളം കൊല്ലമ്പാറ പയ്യംകുളത്തെ റോഷന്‍ തോമസ്(50) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി കട്ടിലില്‍ അബോധാവസ്ഥയില്‍ കണ്ട റോഷനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലം ആണ് മരണമെന്ന് സംശയിക്കുന്നു. നീലേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പി.സി.തോമസിന്റെയും പരേതയായ ത്രേസ്യാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: റിന്‍ സി സെബാസ്റ്റ്യന്‍(പോളിടെക്കനിക് അധ്യാപിക, കോട്ടയം). മക്കള്‍: ആന്‍ഡ്രെ, അലക്‌സ്. സഹോദരന്‍: റോബിന്‍ തോമസ് (യുഎസ്എ).







