കാസർകോട്: കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതയിലെ ബേക്കൽ റെയിൽവേ മേൽപ്പാലത്തിൽ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെ (40 ദിവസം) ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് സെക്ഷന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തുക. അതിനാൽ പ്രവൃത്തി തീരുന്നതുവരെ വാഹനങ്ങളെ വഴിതിരിച്ചുവിടും. കാസർകോട് നിന്ന് വരുന്ന
ചെറിയ വാഹനങ്ങൾ
ബേക്കൽ–പനയാൽ റോഡ് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം.
അല്ലെങ്കിൽ മൗവ്വൽ ജംഗ്ഷനിൽ നിന്ന് പള്ളിക്കര–മൗവ്വൽ റോഡിൽ പ്രവേശിച്ച്, പള്ളിക്കര–പെരിയ റോഡ് വഴി കാഞ്ഞങ്ങാട്ടേക്ക് പോകാം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്ന
ചെറിയ വാഹനങ്ങൾ
പള്ളിക്കര–പെരിയ റോഡിൽ നിന്ന് പള്ളിക്കര–മൗവ്വൽ റോഡിൽ പ്രവേശിച്ച് ബേക്കൽ–പനയാൽ റോഡ് വഴി യാത്ര തുടരാം.
കാസർകോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്ന് ദേശീയപാത വഴി പോകണം.
കാസർകോട് നിന്ന് നീലേശ്വരം ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ പൂർണ്ണമായും ദേശീയപാത വഴി തന്നെ സർവീസ് നടത്തണം.
യാത്രക്കാർ നിർദ്ദിഷ്ട ബദൽ റൂട്ടുകൾ ഉപയോഗിച്ച് സഹകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.







