തളിപ്പറമ്പ്: ഭര്‍തൃമതിയെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തളിപ്പറമ്പ് ഫാറൂഖ് നഗര്‍ റോഡിലെ 27 കാരിയെയാണ് ഈമാസം 21 മുതല്‍ കാണാതായത്. ഒരു കുട്ടിയുടെ മാതാവായ യുവതി തളിപ്പറമ്പ മദ്രസക്ക് സമീപത്തെ റിയാസ് എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫാണ്. ഇരുവരും വിദേശത്തേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം നേരത്തെയും സമാനരീതിയില്‍ ഒളിച്ചോടാന്‍ ശ്രമിച്ചയാളാണ് വിവാഹിതനായ ഈ യുവാവ്. ഇയാള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള രോഷം ഉയരുന്നുണ്ട്. മുമ്പ് മുട്ടത്തെ യുവതിയുമായി ഇയാള്‍ ഒളിച്ചോടിയിരുന്നു. ഇതിന് ശേഷം ഭാര്യയുടെ കൂട്ടുകാരിയുമായി ബന്ധം പുലര്‍ത്തിയതായും സൂചനയുണ്ട്. യുവതിയെ പറ്റി വിവരം ലഭിക്കുന്നവര്‍ 9497987212, 9497980884 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.







