കുമ്പള: പൊലീസ് സ്റ്റേഷനില്‍ വര്‍ണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു.
ഓണാഘോഷം കാസര്‍കോട് എഎസ്പി അച്ച്യുത് അശോക് ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് അനൂപ് അധ്യക്ഷത വഹിച്ചു. സിഐ ആര്‍പി അനൂപ് കൃഷ്ണ മുഖ്യാതിഥിയായി. തുടര്‍ന്ന് വടംവലി, കസേരക്കളി, കുപ്പിയില്‍ വെള്ളം നിറക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ മല്‍സരങ്ങള്‍ നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി. ഓണ സദ്യയും ഒരുക്കിയിരുന്നു.








