നെട്ടണിഗെ മഹാലിംഗേശ്വ ക്ഷേത്രത്തില്‍ കവര്‍ച്ച

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രശസ്തമായ ബെള്ളൂർ, നെട്ടണിഗെ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച. ചുറ്റമ്പലത്തിന്റെ വാതില്‍ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ശ്രീ കോവിലിനു മുന്നില്‍ ഉണ്ടായിരുന്ന ഭണ്ഡാരം കൈക്കലാക്കിയാണ് സ്ഥലം വിട്ടത്. പ്രസ്തുത ഭണ്ഡാരം പിന്നീട് ക്ഷേത്രത്തിനു സമീപത്ത് റോഡരുകിൽ ഉപേക്ഷിച്ചാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഭണ്ഡാരത്തിന്റെ പൂട്ട് പൊളിക്കാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ മേല്‍ശാന്തി എത്തിയപ്പോഴാണ് ഭണ്ഡാരം കാണാനില്ലാത്ത വിവരം അറിഞ്ഞത്. ക്ഷേത്ര ഭാരവാഹികള്‍ സ്ഥലത്തെത്തി പൊലീസില്‍ പരാതി നല്‍കി. ആദൂര്‍ എസ്‌ഐയും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ളതാണ് ബെള്ളൂര്‍, നെട്ടണിഗെ മഗാലിംഗേശ്വര ക്ഷേത്രം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page