ബേഡഡുക്ക : ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്ജീവനം ജൻമദിനമരം നടൽ പദ്ധതി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ ഫലവൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.കുറ്റിക്കോൽ ജീവനം ജൈവവൈവിധ്യ സമിതിയുടെ മാതൃകാപദ്ധതിയാണ് “ജൻമദിനത്തിന് ഒരു തൈ നടാം;പരിപാടി. മുന്നാട് സ്വസ്തി പകൽ വീട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് ഇ കുഞ്ഞിരാമൻ ജീവനം അംഗമായ ലോഹിതാക്ഷൻ പെരിങ്ങാനത്തിൻ്റെ ജൻമദിനത്തിൻ്റെ ഭാഗമായി ഒരു ചിക്കു വൃക്ഷത്തൈ നട്ടാണ് ഉദ്ഘാടനം ചെയ്തത്.ഭാവിയിലും ജീവനം അംഗങ്ങളുടെ ജൻമദിനത്തിന് മരത്തൈകൾ നട്ട് പദ്ധതി വ്യാപകമാക്കാൻ തീരുമാനിച്ചു.കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. മനോജ് അധ്യക്ഷത വഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ലതാ ഗോപി ,കൃഷ്ണവേണി, ഉമാവതി, ദാമോദരൻ പൊന്നം കയ, സി.ഡി എസ് സൂപ്പർവൈസർ സിന്ധു, സുരേഷ് പയ്യം ങ്ങാനം ജീവനം പ്രസിഡണ്ട് തമ്പാൻ മീയങ്ങാനം, എൻ അശോക് കുമാർ, പകൽ വീട് അംഗം ഭവാനി, ലോഹിതാക്ഷൻപ്രസംഗിച്ചു. ജീവനം അംഗങ്ങളായ ദാമോദരൻ എം, ഗോപാലകൃഷ്ണൻ, ഇ.രാധാകൃഷ്ണൻ നായർ, വനജ കെ ,പ്രേമലത, കെ.എൻ പത്മാവതി നേതൃത്വം നൽകി .ജീവനം സെക്രട്ടറി പി.വി ശശി സ്വാഗതവും ഖജാൻജി എം രാജേന്ദ്രൻ നന്ദിയും പറഞ്ഞു.







