മൊഗ്രാൽ:മുഹമ്മദ് നബിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ അറബി മാസം(ഹിജ്റ വർഷം)റബീഉൽ അവ്വൽ 12ന് മുസ്ലിം മത വിശ്വാസികൾ ലോകമെമ്പാടും നബിദിനം ഈദ് മിലാദായി ആഘോഷിച്ചു.മീലാദ് നബി,മീലാദ് ശരീഫ്,ഈദ് മീലാദ് എന്നീ വിശേഷണങ്ങ ളായാണ് വിശ്വാസികൾ ഈ ദിവസം ആഘോഷിച്ച ത്.ഇസ്ലാമിക് സുന്നി വിഭാഗമാണ്ആഘോഷത്തിന് നേതൃത്വം നൽകിയത് . റബ്ബിഉൽ അവ്വൽ മാസം പിറന്നത് മുതൽ നബിദിനാഘോഷ പരിപാടികൾക്ക് തുടങ്ങിതിരുന്നു. നബിയുടെ പിറവി ദിനമായ റബീഉൽ അവ്വൽ 12-നാണ് രാത്രി പള്ളികൾ കേന്ദ്രീകരിച്ച് ഗ്രാൻഡ് മൗലൂദ് സദസ്സുകൾ സംഘടിപ്പിച്ചത് . പുലർച്ചെ മദ്രസകൾ കേന്ദ്രീകരിച്ച് നബിദിന റാലികൾ നടന്നു .പ്രവാചക കീർത്തനങ്ങളും, മദ്ഹ്കളും ആഹ്ലാദം വിളിച്ചോതി. പാൽക്കടൽ പോലെ കുട്ടികൾ വെള്ള പുതുവസ്ത്രമണിഞ്ഞാണ് നബിദിന റാലികളിൽ പങ്കെടുത്തത്. റാലികളിലെ ദഫ് മുട്ടും,സ്കൗട്ടും ഏറെ ആകർഷകരമാണ്.റാലികളിൽ മദ്രസ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും, നാട്ടുകാരും,യുവാക്കളും അണിനിരന്നു . ഘോഷയാത്രയ്ക്ക് വിവിധ സന്നദ്ധ സംഘടനകൾ സ്വീകരണവും,മധുര പലഹാരവും, പാനീയങ്ങളും, പായസവും,ചീരണിയും വിതരണം ചെയ്തു .







