നീലേശ്വരം: ചായ്യോം കുണ്ടാരത്തെ സൗഹൃദ പുരുഷ സ്വയം സഹായ സംഘം ഒരുക്കിയ ചെണ്ടുമല്ലി തോട്ടം ജനശ്രദ്ധ നേടുന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഓണത്തിന് ഒരു പൂക്കളം പദ്ധതിയുടെ ഭാഗമായി കിനാനൂര്‍ കൃഷിഭവന്‍ മുഖേനയാണ് കൃഷിയിറക്കിയത്. നിരവധി ആളുകള്‍ സെല്‍ഫി എടുക്കാനും പൂക്കളെ കാണാനും ഇവിടെ എത്തുന്നുണ്ട്. ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉദ്ഘാടനം കിനാനൂര്‍ കൃഷി ഓഫീസര്‍ ജെ.ജിജി നിര്‍വഹിച്ചു. സൗഹൃദ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് അമ്പൂഞ്ഞി നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് മെമ്പര്‍ കെ ധന്യ, സംഘം സെക്രട്ടറി വിനോദ് കോടോത്ത്, ട്രഷറര്‍ കെ രാജീവന്‍ സംസാരിച്ചു. ചടങ്ങിന് ശേഷം പൂക്കളുടെ വില്‍പന നടന്നു.







