കനത്തമഴ: നെല്ലിക്കുന്നില്‍ ടെറസിന്റെ മുകളിലെ ഓട് പാകിയ മേല്‍ക്കൂര നിലം പൊത്തി

കാസര്‍കോട്: കനത്തമഴയില്‍ വീടിന്റെ ടെറസിന്റെ മുകളിലെ ഓട് പാകിയ മേല്‍ക്കൂര നിലം പൊത്തി.
പഴയ ബസ് സ്റ്റാന്‍ഡിലെ സ്റ്റേഷനറി വ്യാപാരിയായ മുഹമ്മദ് ഷരീഫിന്റെ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് റോഡിലെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. ഷരീഫും കുടുംബവും താഴത്തെ നിലയിലായിലായിരുന്നു. വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ആളപായമില്ല. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഷരീഫ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page