കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും സ്വകാര്യ ബസ് മോഷ്ടിച്ചു കടന്നുകളയാന്‍ നടത്തിയ ശ്രമം പാളി. മോഷ്ടിച്ചുകൊണ്ട് പോകുന്നതിനിടയില്‍ ബസ് പൊയില്‍ക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിലുള്ള ചെളിയില്‍ താഴുകയായിരുന്നു. കോഴിക്കോട്-കൊയിലാണ്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘സെനോ’ എന്ന സ്വകാര്യ ബസാണ് മോഷ്ടാക്കള്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കടത്താന്‍ ശ്രമിച്ചത്. ബസ് മുന്നോട്ട് എടുക്കാന്‍ കഴിയാതെ വന്നതോടെ മോഷ്ടാക്കള്‍ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് മോഷണ വിവരം ഉടമയുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് ബസ് ചെളിയില്‍ നിന്നും ഉയര്‍ത്തി. സംഭവത്തില്‍ ബസുടമ സലാഹുദ്ദീന്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.








