തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം ഇത്തവണ മഴയില്‍ മുങ്ങുമെന്നുറപ്പായി. മഴമുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴ പ്രതീക്ഷിക്കുന്നത്. മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ തിരുവോണ ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ മഴ തകര്‍ത്തു പെയ്യുകയാണ്. അതുകൊണ്ടുതന്നെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും കടലില്‍ മല്‍സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.








